Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു... ഇനി ഭാര്യാഭര്‍ത്താക്കന്‍മാരല്ല... ഇനി 'ഒപ്പ'വും ഇല്ല

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും മുന്‍കാല നായിക ലിസിയുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി വേര്‍പിരിഞ്ഞു. പിരിയാനുള്ള തീരുമാനം നേരത്തേ തന്നെ എടുത്തിരുന്നെങ്കിലും ഇപ്പോള്‍ കോടതി തന്നെ രണ്ട് പേരേയും നിയമപരമായി പിരിച്ചിരിക്കുകയാണ്.

ചെന്നൈയിലെ കുടുംബക്കോടതിയാണ് പ്രിയന്‍-ലിസി ദമ്പതിമാര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. സത്യമെന്താണെന്ന് പ്രിയദര്‍ശനും ലിസിക്കും അറിയാം.

കഴിഞ്ഞ മാസം തന്നെ രണ്ട് പേര്‍ക്കും വിവാഹമോചനം ലഭിക്കേണ്ടതായിരുന്നു. പക്ഷേ പ്രിയദര്‍ശന്‍ ഹാജരാകാതിരുന്നതിനാല്‍ അത് നടന്നില്ല. 24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

പ്രിയന്‍-ലിസി

പ്രിയന്‍-ലിസി

മലയാള സിനിമയിലെ മികച്ച പ്രതിഭകളാണ് പ്രിയദര്‍ശനും ലിസിയും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്താണ് കാരണം

എന്താണ് കാരണം

നീണ്ട 24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് അവസാനമാകുന്നത്. ഏറെ നാളായി രണ്ട് പേരും തമ്മില്‍ അത്ര സുഖത്തിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞെട്ടിച്ച തീരുമാനം

ഞെട്ടിച്ച തീരുമാനം

പ്രിയദര്‍ശന്റേയും ലിസിയുടേയും സുഹൃത്തുക്കളെയെല്ലാം ഞെട്ടിച്ചതായിരുന്നു വിവാഹ മോചന തീരുമാനം. പലരും ഇടപെട്ടെങ്കിലും രണ്ട് പേരും ഒത്തുപോകാനാവില്ലെന്ന തീരുമാനത്തിലായിരുന്നു.

കാത്തിരിപ്പ്

കാത്തിരിപ്പ്

ആറ് മാസം മുമ്പാണ് രണ്ട് പേരും ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. ആറ് മാസത്തെ കാത്തിരിപ്പ് ആഗസ്ത് 26 ന് അവസാനിക്കേണ്ടതായിരുന്നു.

പ്രിയന്‍ വന്നില്ല

പ്രിയന്‍ വന്നില്ല

ആഗസ്ത് 26 ന് രണ്ട് പേരും ഹാജരാവുകയാണെങ്കില്‍ അന്ന് തന്നെ വിവാഹമോചനം ലഭിക്കുമായിരുന്നു. എന്നാല്‍ അന്ന് ലിസി മാത്രമാണ് എത്തിയത് പ്രിയദര്‍ശന്‍ വന്നില്ല. തുടര്‍ന്നാണ് സെപ്തംബര്‍ 16 ന് രണ്ട് പേരും എത്തി വിവാഹമോചനം നേടിയത്.

സിസിഎല്‍

സിസിഎല്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആണോ പ്രിയദര്‍ശന്റേയും ലിസിയുടേയും വിവാഹ ബന്ധത്തെ തകര്‍ത്തത്? അത്തരം ചില കാര്യങ്ങളും പ്രചരിക്കുന്നുണ്ട്.

കേസ്

കേസ്

തുടക്കത്തില്‍ പ്രിയദര്‍ശനെതിരെ ലിസി ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ആ പരാതി പിന്‍വലിച്ചു.

സ്വത്ത്

സ്വത്ത്

പ്രിയദര്‍ശന്റെ ബിസിനസ്സുകള്‍ അധികവും നടത്തിരുന്നത് ലിസി ആയിരുന്നു. ഇപ്പോള്‍ സ്വത്തെല്ലാം രണ്ടായി വിഭജിച്ചു. ഇതില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗഹാര്‍ദ്ദത്തോടെ

സൗഹാര്‍ദ്ദത്തോടെ

തെറ്റിപ്പിരിയുകയല്ല, സൗഹാര്‍ദ്ദത്തോടെ പിരിയുകയാണ് എന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം കോടിതിയിലെത്തിയപ്പോള്‍ പ്രിയന്റെ പുതിയ ചിത്രത്തിന് ലിസി എല്ലാ ഭാവുകളും നേര്‍ന്നിരുന്നു.

ഇനി വിവാഹം?

ഇനി വിവാഹം?

പ്രിയദര്‍ശനോ ലിസിയോ ഇനി വേറെ ഒരു വിവാഹം കഴിയ്ക്കുമോ? കാത്തിരുന്ന് കാണുക തന്നെ വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+