മമ്മൂക്കയോട് കളിച്ച രാംഗോപാല്‍ വര്‍മയെ മലയാളികള്‍ 'ശശി' ആക്കി
മുംബൈ: മമ്മൂട്ടിയെ പരിഹസിച്ച് രാംഗോപാല്‍ വര്‍മ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനങ്ങള്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കി. മലയാളികള്‍ ഇപ്പോഴും രാംഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ 'പൊങ്കാല' തുടരുകയാണ്.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് വേറൊരു കാര്യമാണ്. രാംഗോപാല്‍ വര്‍മയെ 'ശശി' ആക്കിയ കാര്യം. 'ശശി' എന്ന പേരിന് ഇത്രമാത്രം പ്രശ്‌നമുണ്ടോ...?

ലോകമെമ്പാടുമുള്ളവര്‍ വിവരശേഖരണത്തിന് ഉപയോഗിക്കുന്നതാണ് വിക്കി പീഡിയ. ആ വിക്കി പീഡിയയില്‍ എഡിറ്റ് ചെയ്താണ് മലയാളികള്‍ രാമുവിനെ 'ശശി'യാക്കിയത്.

രാംഗോപാല്‍ വര്‍മ ഈ പേരുകളിലും അറിയപ്പെടുന്നു എന്ന് പറഞ്ഞ് വിക്കി പീഡിയയില്‍ ഇപ്പോള്‍ കാണുന്നത് എന്താണെന്നറിയാമോ... ആര്‍ജിവി, അല്ലെങ്കില്‍ രാമു, അല്ലെങ്കില്‍ 'ശശി'.
ശശി എന്ന് പറഞ്ഞാല്‍ അത്ര മോശം പേരൊന്നും അല്ല. പക്ഷേ ഈ അടുത്ത കാലത്തായി ഇളിഭ്യരായി പോകുന്നവരെ ശശി എന്ന് വിളിച്ച് പരിഹസിയ്ക്കാറുണ്ട്. മമ്മൂക്കയെ കളിയാക്കാനിറങ്ങി രാമു 'ശശി' ആയി എന്നാണ് മലയാളികള്‍ പറയുന്നത്. എന്നാല്‍ വിക്കി പീഡിയയില്‍ ഒക്കെ പോയി ഇങ്ങനെ തിരുത്ത് വരുത്തുന്നത് ഇത്തിരി കടുത്ത കൈയ്യല്ലേ എന്ന് ചിലരെങ്കിലും ചോദിയ്ക്കുന്നുണ്ട് .












Click it and Unblock the Notifications