Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോർട്‌സ് ധരിച്ച് സയനോരയുടെ കിടിലൻ മറുപടി! ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോ മറുപടി!

കഴിഞ്ഞ ദിവസം ഗായിക സനയോര ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ച ഒരു ചെറുവീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോയിൽ സയനോര മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് - ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമായിരുന്നു വീഡിയോ .

എന്നാൽ, ആ വീഡിയോയുടെ പേരിൽ ഏറ്റവും അധികം ആക്രമിക്കപ്പെട്ടത് സയനോര ആയിരുന്നു. സയനോര സൈബർ ആക്രമണങ്ങൾക്ക് വിധേയയാകുന്നത് ആദ്യമായിട്ടല്ല . ഇത്തവണയും ചിലരുടെ പ്രശ്‌നങ്ങൾ പഴയതു തന്നെ ആയിരുന്നു. എന്തായാലും അതിനെല്ലാം കുറിയ്ക്ക് കൊള്ളുന്ന ഒരുഗ്രൻ മറുപടിയാണ് സയനോര ഇപ്പോൾ നൽകിയിട്ടുള്ളത്.

1

ആയിരം തെറിവിളികൾക്ക് മറുപടിയായി ചിലപ്പോൾ ഒരു വാക്ക് മാത്രം മതിയാകും . അതിലും ശക്തമാണ് ഇപ്പോൾ സയനോര നൽകിയ മറുപടി- അതും ഒരു ചെറു ചിത്രത്തിലൂടെ . കഴിഞ്ഞ ദിവസം വൈറൽ ആയ ഡാൻസ് വീഡിയോയിൽ ധരിച്ചിരുന്ന അതേ ഡ്രസ് ധരിച്ചുള്ള ഒരു ഫോട്ടോ ആണ് സയനോര സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത് .

2

താൽ എന്ന സിനിമയിലെ 'കഹീ ആഗ് ലഗേ ലഗ് ജാവേ' എന്ന പാട്ടിനൊപ്പമായിരുന്നു സയനോരയും കൂട്ടരും നൃത്തം വച്ചത് . എആർ റഹ്മാൻ സംഗീതം നൽകി , ആനന്ദി ബക്ഷി എഴുതിയ വരികൾ ആലപിച്ചത് ആശ ഭോസ്ലേയും ആദിത്യ നാരായണും റിച്ച ശർമയും ചേർന്നായിരുന്നു . 90കളുടെ അവസാനത്തിലെ ഹിറ്റ് പാട്ടായിരുന്നു അത് . ആ പട്ടിന്റെ വരികൾ തന്നെയാണ് ഈ ചിത്രത്തിനും സയനോര ക്യാപ്ഷൻ ആയി നൽകിയിട്ടുള്ളത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ എന്നീ ഹാഷ്ടാഗുകളും ഇതോടൊപ്പം ഉപയോഗിച്ചിട്ടുണ്ട്. എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന കൃത്യമായ ഉത്തരമാണ് സയനാേര ഇതുവഴി നൽകിയത് .

3

ഇനി എന്തായിരുന്നു ചിലരുടെ പ്രശ്‌നം എന്ന് പറയാം . ചിലർക്ക് സയനോരയുടെ തടിയും നിറവും ആയിരുന്നു വലിയ പ്രശ്‌നം . മറ്റ് ചിലർക്കാകട്ടെ സയനോര ധരിച്ച 'ഷോർട്‌സ്' ആയിരുന്നു പ്രശ്‌നം. ഒരു വിഭാഗം ഞരമ്പുരോഗികൾ ആയിരുന്നെങ്കിൽ അതോടൊപ്പം ചേർന്നത് 'സദാചാര ആങ്ങളമാരും'. രണ്ട് കൂട്ടരും ചേർന്ന് സയനോരയുടെ വീഡിയോ പോസ്റ്റിന് താഴേയും അല്ലാതേയും ഒക്കെ വലിയ സൈബർ ആക്രമണം ആയിരുന്നു നടത്തിയത്.

4

ഒന്നോ രണ്ടോ പേരല്ല ഇത്തരം അഭിപ്രായക്കാർ എന്നത് ഇപ്പോൾ കേരളത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ഒന്നും അല്ല . ചിലർ വളരെ സഭ്യമായ ഭാഷയിൽ ആണ് ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അതിൽ അവർ വലിയ അഭിമാനികളും ആണ്. മറ്റുള്ളവരെ പോലെ അല്ല, ഈ വിഷയത്തിൽ തങ്ങൾ സഭ്യമായിട്ടാണ് സംസാരിക്കുന്നത് എന്ന വാദവുമായി സയനോരയുടെ പോസ്റ്റിന് താഴെ തന്നെ ചിലരെ കാണാമായിരുന്നു.

5

ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നവരിൽ ആൺ - പെൺ വ്യത്യാസം ഒന്നും ഇല്ല . 'ഭാവന മാത്രം ഫിറ്റ് ആന്റ് ബ്യൂട്ടി ആയിരിക്കുന്നു . ബാക്കി ഒക്കെ ഓവർ വണ്ണം ആയിപ്പോയി' എന്ന കമന്റ് വന്നത് ഒരു സ്ത്രീയുടെ ഐഡിയിൽ നിന്ന് തന്നെ ആയിരുന്നു. ഇത്തരം ഒരു പരാമർശം ബോഡി ഷെയ്മിങ് ആണെന്ന വിമർശം പോലും ഉൾക്കൊള്ളാതെ ആയിരുന്നു ഇവർ ഇത് സംബന്ധിച്ച് മറ്റുചിലർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകിയത്.

6

പലകമന്റുകളും ബോഡി ഷെയ്മിങ്ങിന്റെ അങ്ങേയറ്റത്തുള്ളവയായിരുന്നു. എന്നാൽ, അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ് എന്നാണ് ഇവരിൽ പലരുടേയും ബോധ്യം. സ്ത്രീകളുടെ പേരിൽ ഉള്ള ഫേക്ക് ഐഡികളിൽ വന്ന് ഇത്തരത്തിൽ കമന്റുകളിട്ടുപോകുന്ന വ്യാജൻമാരും കുറവല്ല. അവർക്കുള്ളത്, പതിയെ പതിയെ ജനാധിപത്യ ബോധമുള്ള ചിലർ നൽകുന്നതും കാണാം.

7

സയനോര ഷോർട്‌സ് ധരിച്ചത് പ്രശ്‌നമുള്ളവരുടെ രോദനം ആണ് സഹിക്കവയ്യാത്തത്. ഇത്രയ്ക്കങ്ങ് അധ:പതിച്ചുപോയോ എന്നാണ് ഇവരുടെ പ്രധാന ചോദ്യം. വീട്ടിൽ എന്ത് വേണമെങ്കിലും കാണിച്ചോളൂ, പക്ഷേ അത് പുറംലോകത്തെ കാണിക്കണോ എന്നാണ് ഇവരുടെ ചോദ്യം. എന്തായാലും ഇത്തരം ചോദ്യങ്ങൾ ചോദിച്ച ചിലരുടെ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ അവയെല്ലാം ഇപ്പോൾ 'ലോക്ക്' ചെയ്ത അവസ്ഥയിൽ ആണുള്ളത്.

8

മേൽപറഞ്ഞതെല്ലാം നേരത്തേ പറഞ്ഞ 'സഭ്യമായ വിമർശനങ്ങളുടെ' പരിധിയിൽ പെടുത്താവുന്നയാണ്. ഇതിലും മോശമാണ് ചിലരുടെ കമന്റുകൾ. ആരും ശ്രദ്ധിക്കാതിരുന്ന ഇതിനെയൊക്കെ ഇപ്പോൾ നാലാള് അറിഞ്ഞില്ലേ, അത്രയേ ഉദ്ദേശിച്ചിട്ടുണ്ടാകൂ എന്നാണ് മറ്റൊരാളുടെ കമന്റ്. പണി കിട്ടിയപ്പോൾ ഇതിൽ ഒരാൾ മുഴുവൻ വസ്ത്രവും ധരിച്ചു എന്നാണ് മറ്റൊരാളുടെ വൃത്തികെട്ട മനസ്സിന്റെ പ്രതിഫലനം. പുറത്ത് പറയാൻ പറ്റാത്ത ഭാഷയിൽ പ്രതികരിച്ച ഞരമ്പുരോഗികളുടെ എണ്ണം ഇതിലും കൂടുതലാണ്.

9

എന്തായാലും ഇത്തരക്കാർ മാത്രമുള്ള ഒരു ലോകമല്ല നമ്മുടെ സൈബർ ഇടം എന്നത് ആശ്വാസം പകരുന്ന ഒന്നാണ്. മോശമെന്ന് പോലും വിളിക്കാൻ പറ്റാത്തത്ര മോശമായ കമന്റുകൾക്ക് സയനോര മറുപടി നൽകിയില്ലെങ്കിലും, ചുട്ടമറുപടികളുമായി മറ്റ് ചിലർ രംഗത്തെത്തി. വസ്ത്രധാരണം ഓരോരുത്തരുടയും സ്വാതന്ത്ര്യമാണെന്നും ഓരോരുത്തരുടെ കംഫർട്ടിന് അനുസരിച്ചാണ് അവരവർ വസ്ത്രം ധരിക്കേണ്ടത് എന്നും വിമർശകരെ ഉത്‌ബോധിപ്പിക്കാൻ ഇവർ ശ്രമിച്ചിട്ടും ഉണ്ട്. തടിയുടേയും നിറത്തിന്റേയും കാര്യത്തിൽ വിമർശനം ഉന്നയിച്ചവർക്കും ശക്തമായ മറുപടി നൽകിയിട്ടുണ്ട് ഇവർ.

Recommended Video

cmsvideo
    Sayanora Philip About Color Discrimination
    10

    ഇതിനിടയിലും മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വിമർശിക്കുന്നവരെ വിമർശിക്കുന്നവരുടെ ഭാഷയാണത്. വളരെ മോശം രീതിയിൽ കമന്റുകൾ എഴുതുന്നവരെ അതേ ഭാഷയിൽ വിമർശിക്കുന്നത് ശരിയാണോ എന്നൊരു ചർച്ചയും ഇതിനിടയിൽ ഉയർന്നുവരുന്നുണ്ട്. മോശം ഭാഷ, ആരെ വിമർശിക്കാനും ഉപയോഗിക്കരുത് എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ ചിലർക്ക് , അവർ അർഹിക്കുന്ന ഭാഷയിൽ തന്നെ മറുപടി കൊടുത്താലേ ശരിയാവൂ എന്നാണ് വേറൊരു വിഭാഗത്തിന്റെ അഭിപ്രായം. അത്തരത്തിലുള്ള ചില മറുപടികളും ആ പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ കാണാം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+