Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധവിക്കുട്ടി മുസ്ലീമായത് നൊബേല്‍ സമ്മാനത്തിന് വേണ്ടി: പത്മനാഭന്‍

തിരുവനന്തപുരം: എഴുത്തുകാരി മാധവിക്കുട്ടി മതം മാറി കമല സുരയ്യ ആയത് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതിന് വേണ്ടിയെന്ന് ആരോപണം. ആരോപണം ഉന്നയിക്കുന്നത് മറ്റാരുമല്ല, മലയാള ചെറുകഥയുടെ കുലപതിയായ ടി പത്മനാഭന്‍.

മാധവിക്കുട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ടി പത്മനാഭന്‍ അവകാശപ്പെടുന്നുണ്ട്. മതം മാറിയതിന് പിന്നിലെ കാരണങ്ങള്‍ പലതാണെന്നും ടി പത്മനാഭന്‍ പറയുന്നു.

ഡിവൈഎഫ്‌ഐയുടെ മുഖമാസികയായ യുവധാരക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തിലാണ് ടി പത്മനാഭന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് നേരിട്ടാണ് അഭിമുഖം നടത്തിയത്. എംടി വാസുദേവന്‍ നായര്‍ക്കെതിരേയും പത്മനാഭന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

മാധവിക്കുട്ടി

മാധവിക്കുട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്നുവെന്നാണ് ടി പത്മനാഭന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. മതം മാറാനുള്ള കാരണം മറ്റ് പലതുമാണെന്ന് അദ്ദഹം പറയുന്നു.

കമല സുരയ്യ

കമല സുരയ്യ

മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ ആയത് നൊബേല്‍ സമ്മാനം ലഭിക്കാന്‍ വേണ്ടിയാണെന്നാണ് ടി പത്മനാഭന്റെ ആരോപണം. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ കാരണത്തെ ചൊല്ലി കേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

എംടിയേയും വെറുതെ വിട്ടില്ല

എംടിയേയും വെറുതെ വിട്ടില്ല

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരേയും ടി പത്മനാഭന്‍ വെറുതെ വിട്ടില്ല. എംടിയുടെ പലരചനകളിലും അശ്ലീലം കടന്നുവരുന്നുണ്ടെന്നാണ് ആക്ഷേപം.

ജ്ഞാനപീഠം കാശുകൊടുത്താല്‍ കിട്ടും

ജ്ഞാനപീഠം കാശുകൊടുത്താല്‍ കിട്ടും

രാജ്യത്തെ പരമോന്നത് സാഹിത്യ പുരസ്‌കാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജ്ഞാനപീഠം പണം കൊടുത്താല്‍ ആര്‍ക്കും വാങ്ങാമെന്നും ടി പത്മനാഭന്‍ ആരോപിക്കുന്നു.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

എന്നും വിവാദങ്ങളുടെ തോഴനാണ് ടി പത്മനാഭന്‍. പലപ്പോഴും തന്റെ സഹപ്രവര്‍ത്തകരായ എഴുത്തുകാര്‍ക്ക് നേരെ രൂക്ഷമായ ആരോപണങ്ങളാണ് ടി പത്മനാഭന്‍ ഉന്നയിച്ചിട്ടുള്ളത്.

യുവധാര

യുവധാര

ഡിവൈഎഫ്‌ഐയുടെ മുഖമാസികയായ യുവധാരയിലാണ് ഇപ്പോള്‍ ടി പത്മനാഭന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പച്ചക്ക് പറയുന്ന പത്മനാഭന്‍ എന്ന പേരിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എം സ്വരാജ്

എം സ്വരാജ്

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് നേരിട്ട് ചെന്നാണ് അഭിമുഖം തയ്യാറാക്കിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+