Get Updates
Get notified of breaking news, exclusive insights, and must-see stories!

തസ്ലീമക്ക് പുതിയ കാമുകന്‍, ഇരുപത് വയസ്സ് കുറവ്

ദില്ലി: തസ്ലീമ നസ്രിന്‍ എന്നും വിവാദങ്ങളുടെ കൂട്ടുകാരിയാണ്. എഴുത്തായാലും അഭിപ്രായ പ്രകടനങ്ങളായാലും, അത് തസ്ലീമയില്‍ നിന്നാണ് പുറത്ത് വരുന്നതെങ്കില്‍ വിവാദം ഉറപ്പ് എന്ന സ്ഥിതി.

ഇപ്പോള്‍ തസ്ലീമയുടെ പുതിയ കാമുകനാണ് വിവാദ വിഷയം. എഴുത്തുകാരിയേക്കാള്‍ 20 വയസ്സ് പ്രായം കുറവാണത്രെ കാമുകന്. രണ്ട് പേരും കൂടി നില്‍ക്കുന്ന ചിത്രം തസ്ലീമ തന്നെ തന്റെ ട്വിറ്റര്‍ പേജില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

Taslima Nasree

തന്റെ പുതിയ കാമുകന്റെ പ്രായത്തിന്റെ കാര്യം തസ്ലീമ തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോക്കൊപ്പം കുറിച്ചിട്ടത്. സംഭവം ട്വിറ്ററില്‍ വൈറല്‍ ആയി പടര്‍ന്നു.

മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ച ആളാണ് തസ്ലീമ. ബംഗാളി കവിയായ രുദ്ര മുഹമ്മദ് ഷാഹിദുള്ളയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് ബംഗ്ലാദേശി പത്രപ്രവര്‍ത്തകനായ നയീമുല്‍ ഇസ്ലാം ഖാനെ വിവാഹം കഴിച്ചു. ഒടുവില്‍ മിനാര്‍ മുഹമ്മദ് എന്ന വ്യക്തിയെയാണ് കല്യാണം കഴിച്ചത്. അതിനും ശേഷമാണ് ഈ പുതിയ കാമുകന്‍.

തസ്ലീമക്ക് പ്രായം 52 വയസ്സാണ്. അപ്പോള്‍ കാമുകന് 32 വയസ്സ് കാണും എന്ന് ഉറപ്പിക്കാം.

രൂക്ഷമായ ഇസ്ലാമിക വിമര്‍ശനം വിവാദങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിവച്ചതോടെയാണ് തസ്ലീമക്ക് ജന്മനാടായ ബംഗ്ലാദേശ് ഉപേക്ഷിക്കേണ്ടി വന്നത്. പിന്നീട് വിവിധ വിദേശ രാജ്യങ്ങളിലായാണ് താമസം. ഇന്ത്യയായിരുന്നു ഏറെ നാള്‍ അഭയസ്ഥാനം. പിന്നീട് ഇന്ത്യയും അഭയം നിഷേധിച്ചതോടെ വീണ്ടും വിദേശ വാസത്തിലായി.

ലജ്ജ എന്ന ഒറ്റ നോവല്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച എഴുത്തുകാരിയാണ് തസ്ലീമ. പെണ്‍പക്ഷ ചിന്തകളും, പെണ്‍പക്ഷ ചിന്തകളിലൂന്നിയുള്ള ഇസ്ലാമിക വിമര്‍ശനവും തസ്ലീമയെ മുസ്ലീം വിരുദ്ധയായി മുദ്രകുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+