• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാതൃഭൂമിയിലെ വേണുവിന് നേരെ 'തോക്ക് സ്വാമിയുടെ തെറിയുണ്ട'.. കേട്ടാല്‍ ചെവി അടിച്ചുപോകും, വീഡിയോ!

  • By Desk

എന്റെ പേര് രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് എന്നാണ്, നിങ്ങളുടെ സൗകര്യപ്രകാരം 'മഹേശ്വര' എന്നോ 'തോക്ക് സ്വാമി' എന്നോ ആവാം - എന്നാണ് രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് തന്നെ ഒരു വാര്‍ത്തയോട് പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. അതുകൊണ്ട് 'മഹേശ്വര' എന്നോ 'തോക്ക് സ്വാമി' എന്നോ വിളിക്കുന്നതില്‍ കുഴപ്പമില്ല എന്ന് കരുതുന്നു.

Read Also: നരേന്ദ്രനെന്ന മിത്രത്തെയേ പാകിസ്താന് അറിയൂ, മോദി എന്ന ശത്രുവിനെ അറിയില്ല.. സംഘികളുടെ അര്‍മാദം

അല്ലെങ്കിലും ആളെ എന്ത് വിളിക്കണം എന്നതല്ല ഇവിടെ കാര്യം. ആള്‍ എന്ത് വിളിച്ചു എന്നതാണ്. രാജ്യദ്രോഹപരമായ പ്രസ്താവന നടത്തി എന്നാരോപിച്ച് മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണു ബാലകൃഷ്ണനെ കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് കക്ഷി വിളിക്കുന്നത്. വേണുവിനെ തല്ലുമെന്നും കൊല്ലുമെന്നും വേണുവിന്റെ എന്തോ ചെത്തിയെടുത്ത് ടെന്നീസ് കളിക്കുമെന്നുമെല്ലാം ഭീഷണിയിലുണ്ട്....

ഇത് വേണുവിന് വേണ്ടി മാത്രം

ഇത് വേണുവിന് വേണ്ടി മാത്രം

മാതൃഭൂമിയിലെ വേണു, ഇത് നിനക്ക് വേണ്ടി മാത്രം എന്ന കാപ്ഷനോടെയാണ് ഹിമവല്‍ ഭദ്രാനന്ദ പതിനൊന്ന് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. വേണുവിന്റെ ശ്രദ്ധയിലെത്തുമെന്ന വിശ്വാസത്തോടെ പറയുകയാണ് എന്ന ആമുഖത്തോടെയാണ് സാധാരണ രീതിയില്‍ വീഡിയോ തുടങ്ങുന്നത്.

തെറി പറയാതെ നിര്‍വാഹമില്ല

തെറി പറയാതെ നിര്‍വാഹമില്ല

ഈ വീഡിയോയില്‍ പറയുന്ന ഭാഷ പലര്‍ക്കും അരോചകമായി എന്ന് വരാം എന്നൊരു മുന്‍കൂര്‍ ജാമ്യവുമുണ്ട്. പക്ഷേ എനിക്ക് വേറെ നിര്‍വാഹമില്ല. ഞാനൊരു പച്ചയായ മനുഷ്യനാണ്. ഞാന്‍ ജനത്തിന്റെ പ്രതിനിധിയായിട്ടാണ് സംസാരിക്കുന്നത് എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നുണ്ട്. ഒരു സ്വാമിയുടെയും പുണ്യവാളന്റെയും പിന്തുണയില്ല. അത് വേണ്ട.

വേണു ഇത് മനസിലാക്കണം

വേണു ഇത് മനസിലാക്കണം

കമ്യൂണിസ്റ്റ് ബുദ്ധിജീവിയായ ഒരു വ്യക്തിപോലും അതിശയപ്പെടുന്ന തരത്തിലായിരുന്നു വേണു നടത്തിയ പ്രസ്താവന. അത്രയ്ക്ക് തരം താണിട്ടില്ല നമ്മുടെ രാജ്യം എന്നാണ് അദ്ദേഹം പോലും പ്രതികരിച്ചത്.ഇതിനോട് ഭാരതമക്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് അല്ലെങ്കില്‍ പ്രതികരിക്കുക എന്ന് വേണു അറിയണം.

വേണൂ നിന്റെ മുതലാളി

വേണൂ നിന്റെ മുതലാളി

വേണൂ നിന്റെ പത്രം മാതൃഭൂമിയാണെന്നും നിന്നെപ്പോലുള്ള ---- (പച്ചത്തെറി) ആളുകളെ അവിടെ ജോലിക്ക് വെച്ചുകൊണ്ടിരിക്കുന്നതും ആരാണെന്ന് എനിക്കറിയാം. എന്നെപ്പോലെ തന്നെ ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതറിയാം. എല്ലാ മാധ്യമപ്രവര്‍ത്തകരും നിന്നെപ്പോലെ മോശക്കാരല്ല വേണൂ.

വ്യക്തമായിട്ട് അറിയാം

വ്യക്തമായിട്ട് അറിയാം

നീ കാണിച്ചുകൊണ്ടിരിക്കുന്ന ഓരോ തന്തയില്ലായ്മത്തരവും വ്യക്തമായി അറിയുന്നവരാണ് ഞങ്ങളെല്ലാവരും. തീവ്രവാദികള്‍ ഇവിടെ വരുമ്പോള്‍ സൗകര്യം ചെയ്തുകൊടുക്കുന്നവര്‍ ഇവിടെയുണ്ട.് നിന്നെപ്പോലുള്ള ----- (പച്ചത്തെറി) ദേശദ്രോഹികളുടെ ആവാസ കേന്ദ്രമാണ് ഇന്ന് കേരളം.

ഊച്ചാളി രാഷ്ട്രീയക്കാരല്ലേ

ഊച്ചാളി രാഷ്ട്രീയക്കാരല്ലേ

നിന്നെപ്പോലുള്ളവരെ താങ്ങിനിര്‍ത്തേണ്ടത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ ആവശ്യമായിരിക്കും. നിന്നെപ്പോലുളള പരനാറികള്‍ പറയുന്നത് കേട്ട് കുമ്പിട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നീ കണ്ടുകാണൂ. എന്നാല്‍ അങ്ങനെയല്ലാത്തവരും ഇവിടെ ഭാരതത്തില്‍ ജീവിക്കുന്നുണ്ട്.

പരിഹാരം കിട്ടും

പരിഹാരം കിട്ടും

ഇന്നല്ലെങ്കില്‍ നാളെ ഏതെങ്കിലും ദേശസ്‌നേഹിയുടെ മുന്നില്‍ നീ ചെന്ന് പെടും. നിനക്കുള്ള പരിഹാരം അന്ന് അവര്‍ ചെയ്തിരിക്കും. ഇതില്‍ സംശയം വേണ്ട. ഇത് പറയുന്നത് ഭദ്രാനന്ദാണ്. നിന്റെ നേതാക്കന്മാരോട് പോയി പറ. ഭദ്രാനന്ദ ഇങ്ങനെ പറഞ്ഞു എന്ന് പോയി പറ.

ബലികുടീരങ്ങളേ അല്ല ഇത്

ബലികുടീരങ്ങളേ അല്ല ഇത്

നീയിങ്ങനെ സ്റ്റുഡിയോയില്‍ ഇരുന്ന് ബലികുടീരങ്ങളേ എന്ന് പറഞ്ഞ് ലാപ്‌ടോപ്പില്‍ ഇട്ട് ഇങ്ങനെ ആട്ടുന്നത് പോലുള്ള പണിയല്ല സൈന്യം ചെയ്യുന്നത്. നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കും ജീവനും സ്വത്തിനും കാവല്‍ നില്‍ക്കുന്നവരാണ് അവര്‍.

സൈന്യത്തെ അവഹേളിച്ച

സൈന്യത്തെ അവഹേളിച്ച

അങ്ങനെയുള്ള സൈന്യത്തെ അവഹേളിക്കുകയും ദേശദ്രോഹികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിന്നെ ഉന്മൂലനം ചെയ്താല്‍ പോലും അത് അന്തസ്സായി ഏറ്റെടുക്കാന്‍ നട്ടെല്ലുള്ള പല ആള്‍ക്കാരില്‍ ഒരാളാണ് ഞാന്‍.

സ്റ്റുഡിയോയില്‍ വെച്ച് തല്ലിയേനെ

സ്റ്റുഡിയോയില്‍ വെച്ച് തല്ലിയേനെ

ഞാനിവിടെ കേരളത്തില്‍ ഇല്ലാതെയായിപ്പോയി. നിന്റെ സ്റ്റുഡിയോയില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ നീ പിന്നെ എഴുന്നേറ്റ് നില്‍ക്കില്ലായിരുന്നു. നീ ജീവിതത്തില്‍ എണീറ്റ് നടക്കാത്ത പണി ഞാനവിടെ ചെയ്‌തേനെ. എടാ അഭിമാനത്തോടെ ചെയ്യുമായിരുന്നെടാ.

അപ്പന്‍ മരിച്ചിട്ട് പോലും

അപ്പന്‍ മരിച്ചിട്ട് പോലും

സ്വന്തം അപ്പന്‍ മരിച്ചിട്ട് പോലും ഞാന്‍ കരഞ്ഞിട്ടില്ല. പക്ഷേ നിന്റെ സ്റ്റേറ്റ്‌മെന്റ് കേട്ട് പൊള്ളിപ്പോയി. എല്ലാവരും മിണ്ടാതിരിക്കുകയാണ് എന്ന് വിചാരിച്ചോ. നിന്റെ കോലം കത്തിച്ചെങ്കില്‍ നിന്നെ കത്തിക്കാനും വലിയ പാടൊന്നും ഇല്ല. - ഇങ്ങനെ പോകുന്നു ഭീഷണി.

ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി

ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി

നിന്നെ കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്നും അതിന് തയ്യാറുള്ളവര്‍ തന്റെ പക്കലുണ്ടെന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു. ഇന്ത്യന്‍ ആ്ര്‍മിക്ക് വേണ്ടി ഇത് ചെയ്യാന്‍ സന്തോഷമേയുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്.

നീ പുണ്യവാളനാണോ

നീ പുണ്യവാളനാണോ

നിന്റെ വൃത്തികേടുകളും കഥകളും എല്ലാം എല്ലാവര്‍ക്കും അറിയാമെന്നും നീ പുണ്യവാളനാണ് എന്ന് വിചാരിക്കേണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിന്റെ സെല്ലുലോയിഡ് അടിച്ചുപൊട്ടിക്കുമെന്നും ഇന്തോ പാക് അതിര്‍ത്തിയില്‍ കൊണ്ടുവെച്ച് ടേബിള്‍ ടെന്നീസ് കളിക്കുമെന്നും ഭീഷണി സ്വരത്തില്‍ പറയുന്നു.

മാപ്പ് പറഞ്ഞില്ലേ

മാപ്പ് പറഞ്ഞില്ലേ

മുസ്ലിങ്ങളുടെ പ്രവാചകനെ പറഞ്ഞപ്പോള്‍ നിന്റെ പത്രം മാപ്പ് പറഞ്ഞില്ലേ. നിന്റെ പണി കളയാതെ ഞങ്ങള്‍ വിശ്രമിക്കില്ല. ഇവനെ മാതൃഭൂമി പുറത്താക്കാത്തിടത്തോളം കാലം മാതൃഭൂമി ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്.

നീ കാത്തിരുന്നോ

പഴയത് പോലെയല്ല കേരളത്തിലെ ജന പ്രതികരിച്ചു തുടങ്ങി എന്നത് നീ വരും ദിവസങ്ങളില്‍ കാണും. ഞാന്‍ വരുന്നുണ്ട് കേരളത്തിലേക്ക് നിനക്കുള്ള പണി തോക്കും വാളും കൊണ്ടൊന്നുമല്ല എല്ലാതെ തന്നെ തരും എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

English summary
Video post threatening Mathrubhumi news anchor Venu Balakrishnan appeared in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X