Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികക്കെതിരെ ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്...

ഒരാള്‍ അഭിപ്രായം പറയുന്നതുപോലെയാണോ ഒരു പത്രമോ മാധ്യമ സ്ഥാപനമോ അഭിപ്രായം പറയുന്നത്... ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനത്തിനപ്പുറത്തേക്ക് മാധ്യമ വാര്‍ത്തകള്‍ക്ക് പ്രധാന്യമുണ്ടോ.... മാധ്യമങ്ങള്‍ ചില കാര്യങ്ങളിലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടോ...

ദീപിക പദുക്കോണ്‍- ടൈംസ് ഓഫ് ഇന്ത്യ വിവാദം ഇത്തരം ചര്‍ച്ചകളിലേക്കാണ് നയിക്കുന്നത്. ഏറ്റവും ഒടുവില്‍ ദീപികയുടെ വിമര്‍ശനങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ മറുപടികള്‍ ഇത്തിരി കടന്നുപോയില്ലേ എന്നാണ് ഓണ്‍ലൈനിലെ ചര്‍ച്ചകള്‍.

എന്തൊക്കെയാണ് ടൈംസ് ഓഫ് ഇന്ത്യ ദീപികയെ പറഞ്ഞത്...

ഒഎംജി... ദീപികയുടെ ക്ലീവേജ് ഷോ

ഒഎംജി... ദീപികയുടെ ക്ലീവേജ് ഷോ

ഓ മൈ ഗോഡ്.. ദീപികയുടെ ക്ലീവേജ് ഷോ കാണണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈനിന്റെ വിനോദ വിഭാഗത്തില്‍ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടത്. ഇതായിരുന്നു വിവാദത്തിന്റെ തുടക്കം.

ഞാനൊരു സ്ത്രീയാണ്

ഞാനൊരു സ്ത്രീയാണ്

ഞാനൊരു സ്ത്രീയാണ്. എനിക്ക് സ്തനങ്ങളുണ്ട്. അതുകൊണ്ട് ക്ലീവേജും ഉണ്ട്. അതുകൊണ്ട് നിങ്ങള്‍ക്കെന്താണെന്ന് ചോദിച്ച് ദീപിക പദുക്കാന്‍ ട്വീറ്റ് ചെയ്തു. ഇതോടെ വിവാദം കത്തിപ്പടര്‍ന്നു.

ദീപിക നിര്‍ത്തിയില്ല

ദീപിക നിര്‍ത്തിയില്ല

വിവാദം അതോടെ അവസാനിച്ചില്ല. തന്റെ നിലപാടുകള്‍ വ്യക്തമാക്കി ദീപികയുടെ ട്വീറ്റുകള്‍ പറന്നു. ഓണ്‍ലൈനില്‍ ചര്‍ച്ച കൊഴുത്തു.

ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാന്‍

സ്ത്രീകളുടെ നഗ്നതയെ ആഘോഷിക്കുന്നവരുടെ ക്യാമറകള്‍ ഷാറൂഖ് ഖാന്റെ കാലുകള്‍ക്കിടയിലേക്ക് നീങ്ങുമോ എന്ന് പോലും ദീപിക ചോദിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം

ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം

ദീപിക പദുക്കോണ്‍ മേനി പ്രദര്‍ശനം നടത്തിയിട്ടല്ലേ തങ്ങള്‍ ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം.

എന്താണ് ധാര്‍മികത

എന്താണ് ധാര്‍മികത

സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുമെന്ന് ദീപിക. അങ്ങനെയെങ്കില്‍ സ്റ്റേജ് ഷോകളിലും ഫോട്ടോഷൂട്ടുകളിലും, പ്രമോഷണല്‍ ഇവന്റുകളിലും തുണിയഴിച്ചാടുന്നതെന്തിനെന്ന് ടൈംസ് ഓഫ് ഇന്ത്യ.

ഒളിക്യാമറ വച്ചില്ലല്ലോ

ഒളിക്യാമറ വച്ചില്ലല്ലോ

ഒളിക്യാമറ വച്ചോ, ദീപിക അറിയാതെയോ എടുത്ത ചിത്രങ്ങളല്ല തങ്ങള്‍ പ്രസിദ്ധീകരിച്ചത്. എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

ദീപിക ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ടൈംസിന്റെ ആരോപണം.

ഞങ്ങള്‍ ചെയ്യാറില്ല

ഞങ്ങള്‍ ചെയ്യാറില്ല

പുരുഷന്റെ തുടയിടുക്കിലേക്ക് ക്യാമറ പായിക്കാറില്ലാത്തതുപോലെ സ്ത്രീകളുടെ തീര്‍ത്തും സ്വകാര്യമായ ശരീര ഭാഗങ്ങള്‍ ഞങ്ങളും ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ.

സിക്‌സ് പാക്കും ക്ലീവേജും

സിക്‌സ് പാക്കും ക്ലീവേജും

ഷാറൂഖ് ഖാന്റെ സിക്‌സ് പാക്ക് ശരീരം എത്രത്തോളം സെക്‌സിയോണോ... അതുപോലെ തന്നെയാണ് താങ്കളുടെ ക്ലീവേജെന്നും ടൈംസ് ഓഫ് ഇന്ത്യ ദീപികയോട്.

അല്‍പം മോശമായോ...

അല്‍പം മോശമായോ...

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദീപികയുടെ ചിത്രങ്ങള്‍ക്ക് കൊടുത്ത തലക്കെട്ടുകള്‍ അല്‍പം മോശമായിപ്പോയോ എന്ന് ടൈംസ് ഓഫ് ഇന്ത്യ തന്നെ സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+