വിളക്ക് കത്തിക്കുന്ന മമ്മൂട്ടി ഫാസിസ്റ്റ് ആണോ... ആണത്രെ!!!
മമ്മൂട്ടി ഒരു ഫാസിസ്റ്റ് ആണോ...? ദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഫാസിസ്റ്റ് പ്രവണതയുണ്ടോ...? വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ഇത്തരത്തിലും നടക്കുന്നുണ്ട്.
കാരണം മറ്റൊന്നും അല്ല. വായനാദിനപരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ വിദ്യാഭ്യാസ മന്ത്രിയെ നിര്‍ബന്ധിച്ചത് തന്നെ പ്രശ്‌നം. വെറുതേ നിര്‍ബന്ധിയ്ക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, അല്‍പം സാരോപദേശവും നല്‍കിയില്ലേ...?
ഇതോടെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മമ്മൂട്ടിയ്ക്ക് എതിരെ തിരിഞ്ഞു. വാട്‌സ് ആപ്പില്‍ പ്രചരിയ്ക്കുന്ന ഒരു മേസേജില്‍ ആണ് മമ്മൂട്ടിയുടെ ഫാസിസ്റ്റ് പ്രവണതയെ കുറിച്ച് പരാമര്‍ശിയ്ക്കുന്നത്. അത് മാത്രമോ... മമ്മൂട്ടിയ്ക്ക് നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ കടുകട്ടിയാണ്.

ഇസ്ലാം വിരുദ്ധം
ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി സ്ത്രീകളോട് അടുത്തിടപെഴകി സിനമയില്‍ അഭിനയിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ്. അതിനെതിരെ ഒരു മുസ്ലീം ലീഗ് നേതാവും ഇന്നേവരെ പ്രസ്താവന ഇറക്കിയിട്ടില്ലെന്നാണ് വാട്സ് ആപ്പ് മെസേജില്‍ പറയുന്നത്.

കിടപ്പറ രംഗങ്ങള്‍
സിനിമയില്‍ മമ്മൂട്ടി കിടപ്പറ രംഗങ്ങളും ബലാത്സംഗ രംഗങ്ങളും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇസ്ലാമിക വിരുദ്ധമായ ഇക്കാര്യങ്ങള്‍ ചെയ്യുമ്പോഴും ഒരു മതപണ്ഡിതനും അതിനെതിരെ മൊഴിഞ്ഞിട്ടില്ല.

ഫത്വ ഇറക്കിയില്ല
പേരമക്കളുടെ പ്രായമുള്ള കൗമാരക്കാരികളുടെ കൂടെ അഭിനയിക്കുന്ന സിനിമകളുടെ പോസ്റ്ററുകള്‍ തെരുവ് നിറയെ നിറഞ്ഞപ്പോഴും അത് ചെയ്യരുതെന്ന് പറഞ്ഞ് ഒരു മുസ്ലീം സംഘടനയും ഫത്വ ഇറക്കിയിട്ടില്ല.

ചൂതാട്ടം
ഇസ്ലാം മതത്തിന്റെ ഏത് കോണിലൂടെ നോക്കിയാലും ചൂതാട്ടത്തിന് സമാനമായ തൊഴിലിലൂടെയാണ് മമ്മൂട്ടി കോടികള്‍ സമ്പാദിച്ചത്. ഇസ്ലാമിക വിരുദ്ധമായിട്ടും ഒരു ഇസ്ലാമിക പ്രസിദ്ധീകരണവും ലേഖനം എഴുതിയിട്ടില്ല.

എന്തുകൊണ്ട് പറഞ്ഞില്ല
ഇത്രയൊക്കെ ആയിട്ടും മമ്മൂട്ടിയ്‌ക്കെതിരെ പ്രതികരിക്കാതിരുന്നതിന്റെ കാരണവും ഇത്തരം സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. മതവിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിച്ച് ജീവിക്കുന്നതിനുള്ള അവകാശം പോലെ, മന്ത്രിയ്ക്ക് തന്റെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനും അവകാശമുണ്ട്. ആ അവകാശം ഈ നാട് വകവച്ചു നല്‍കുന്നും ഉണ്ടത്രെ.

മമ്മൂട്ടിയ്ക്ക് വാശി?
നിലവിളക്ക് കത്തിയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗമല്ല എന്ന് മമ്മൂട്ടി വിശ്വസിക്കുന്നതുകൊണ്ട് രാജ്യത്തെ 125 കോടി ജനങ്ങളും അങ്ങനെ വിശ്വസിക്കണം എന്ന് പറയുന്നത് ശരിയല്ലെന്നാണ് അടുത്ത വാദം.

മതേതര കാപട്യക്കാരുടെ കൈയ്യടി
മതേതര കാപട്യക്കാരുടെ കൈയ്യടി നേടാന്‍ വേണ്ടി, ഭരണ ഘടന വകവച്ചുതരുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ മുഖത്ത് പരസ്യമായി തുപ്പുന്നതാണ് മമ്മൂട്ടിയുട നടപടി എന്ന് പോലും പറയുന്നു.

ഫാസിസ്റ്റ് പ്രവണത
'മാറി നില്‍ക്കുക' എന്ന ഒരു പൗരന്റെ ഏറ്റവും നിസാരമായ അവകാശത്തില്‍ പോലും കൈകടത്തുക എന്ന ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുന്ന ഒരു പൊതു സമൂഹം ഈ നാട്ടിലുണ്ടെന്ന് മുഖത്ത് ചുളിവുകള്‍ വീണുതുടങ്ങിയ മഹാനടന്‍ ഓര്‍ക്കുന്നത് നന്നാവും എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിയ്ക്കുന്നത്.

ഉടമയാര്?
ഈ പോസ്റ്റിന്റെ ഉടമ ആരാണെന്ന് വ്യക്തമല്ല. എങ്കിലും വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും കഴിഞ്ഞ ദിവസം ഇത് ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

അനുകൂലിച്ചും പോസ്റ്റുകള്‍
നിളവിളക്ക് വിഷയത്തില്‍ മമ്മൂട്ടിയെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പലപ്പോഴും ഇത് തര്‍ക്കങ്ങളിലേയ്ക്ക് പോലും നയിച്ചു.












Click it and Unblock the Notifications