സംഘികള്‍ക്ക് ഇത്രയും വിവരമില്ലേ? വേണു ബാലകൃഷ്ണന്റെ തന്തക്ക് വിളിക്കുന്നവരോട്
മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. പ്രത്യേകിച്ചും ബിജെപി/ആര്‍എസ്എസ്/ സംഘപരിവാര്‍ അനുകൂലികളാണ് വേണുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
മാതൃഭൂമി ന്യൂസില്‍ സെപ്തംബര്‍ 19 ന് സംപ്രേഷണം ചെയ്ത പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിയില്‍ വേണു നടത്തിയ ഒരു പരാമര്‍ശത്തെ ചൊല്ലിയാണ് വിവാദങ്ങള്‍. അതിന്റെ പേരില്‍ വേണു ബാലകൃഷ്ണനെ രാജ്യദ്രോഹിയാക്കി വരെ ചിത്രീകരിക്കുന്നുണ്ട്.
മലയാളം കേട്ടാല്‍ മനസ്സിലാകുന്നവരാണ് മലയാളികള്‍. എന്നാല്‍ വേണുവിന് പൊങ്കാലയിടുന്നവര്‍ക്ക് മലയാളം പോലും മനസ്സിലാകില്ലെന്നാണ് തോന്നുന്നത്. ഇത്രയും വിവരം കെട്ടവര്‍ സമൂഹമാധ്യത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം ഈ സമൂഹത്തില്‍ ജീവിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണ്.

വേണു പറഞ്ഞത്
ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ചാണ് വേണു ബാലകൃഷ്ണന് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരോട് ചോദിച്ചത്.

അവര്‍ പറയുന്നത്
പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ അവര്‍ പറയുന്ന ന്യായവാദങ്ങള്‍ വേണു ചര്‍ച്ചയില്‍ ഉന്നയിക്കുന്നുണ്ട്. അത് അവതാകരന്റെ ജോലിയാണ്. ചില ചോദ്യങ്ങള്‍ അദ്ദേഹം സ്വയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്നാഥ് സിങിന്റെ റഷ്യന്‍ യാത്ര
സെപ്തംബര്‍ 17 ന് റഷ്യയിലേക്ക് പോകാനിരുന്ന രാജ്നാഥ് സിങ് എന്തിനാണ് യാത്ര ഒരു ദിവസം നീട്ടിവച്ചത് എന്ന ചോദ്യമാണ് പാക് മാധ്യമങ്ങള്‍ ചോദിക്കുന്നത്. തൊട്ടടുത്ത ദിവസം ഐക്യ രാഷ്ട്രസഭയില്‍ സംസാരിക്കുന്ന നവാസ് ഷെരീഫിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇന്ത്യ മനപ്പൂര്‍വ്വം നടത്തിയ പദ്ധതിയാണ് ഉറി ഭീകരാക്രമണം എന്നും അവര്‍ വാദിക്കുന്നു.

അതിന്റെ പേരില്‍
പാക് മാധ്യമങ്ങളില്‍ വന്ന ചില കാര്യങ്ങള്‍, അവരെ ഉദ്ധരിച്ച് കൊണ്ട് തന്നെ ചോദിച്ചത് അത്ര വലിയ പ്രശ്നമാണോ? വിമര്‍ശകര്‍ക്ക് മലയാളം മനസ്സിലാകാഞ്ഞിട്ടോ അതോ മനസ്സിലാകാത്തതുപോലെ അഭിനയിക്കുകയാണോ?

പുഴുത്ത് ചാകും
ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണോ എന്ന് ചോദിച്ച വേണു ബാലകൃഷ്ണന് പുഴുത്ത് ചാകും എന്നാണ് ഒരു ട്രോള്‍. എന്തറിഞ്ഞിട്ടാണ് ഈ ആക്രോശം.

ആസൂത്രണം
പണ്ട് നേരാംവണ്ണം കുടുംബാസൂത്രണം ചെയ്തിരുന്നെങ്കില്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ് രോദനം. സത്യത്തില്‍ ആരായിരുന്നു കുടുംബാസൂത്രണം ചെയ്യേണ്ടിയിരുന്നത്.

പാക് അനുഭാവി
പറഞ്ഞ് പറഞ്ഞ ഒടുവില്‍ വേണു ബാലകൃഷ്ണനെ പാകിസ്താന് അനുഭാവിയാക്കിയും മാറ്റുന്നുണ്ട്. ചോറ് ഇവിടേയും കൂറ് അവിടേയും ആണത്രെ

പട്ടിയെന്ന്
സംസ്കാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കൂട്ടരാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം. നന്ദിയില്ലാത്ത പട്ടിക്ക് വേണു എന്ന് പേരിട്ടാല്‍ കുഴപ്പമുണ്ടോ എന്ന്

തന്തയ്ക്ക് വിളിയും
ഇത് ഒരാളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന ട്രോള്‍ ആണ്. ഇതിനെ ട്രോള്‍ എന്ന് വിളിക്കാന്‍ പറ്റുമോ? ആഭാസ സംസ്കാരക്കാരത്തിന്റെ അപ്പോസ്തലന്മാരാണ് ഇതിന് പിന്നില്‍

വിവരമില്ലായ്മ
വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. പക്ഷേ മലയാളം കേട്ടാല്‍ മനസ്സിലാകില്ല എന്നത് ഒരു വലിയ കുറവ് തന്നെയാണ്.

മറുപടി
സത്യം പറഞ്ഞാല്‍ വേണു ബാലകൃഷ്ണന് വിമര്‍ശകര്‍ക്ക് കൊടുക്കാവുന്ന മികച്ച മറുപടിയാണിത്.

വീഡിയോ കാണൂ
ഇതാണ് മാതൃഭൂമിയിലെ പ്രൈം ടൈമിലെ ആ ചർച്ച. ഇതൊന്ന് കണ്ട് നോക്കൂ... വേണു ബാലകൃഷ്ണന് എന്ത് രാജ്യദ്രോഹ പരമാര്‍ശമാണ് നടത്തിയത് എന്ന് ആലോചിക്കൂ...
-
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി












Click it and Unblock the Notifications