ആന, ആന, ആന... പമേല ആന്ഡേഴ്സന് തൃശ്ശൂര്‍ മലയാളികളുടെ വക 'പൂരക്ലാസ്'!
അതറിയണമെങ്കില്‍ ആദ്യം പൂരമെന്താണെന്ന് അറിയണം. എന്നിട്ട് പൂരമെന്തെന്ന് എഴുതാന്‍ പഠിക്ക്. അതിന് ശേഷം മന്ത്രിമാര്‍ക്ക് കത്തയച്ചുകൊടുക്ക് - തൃശ്ശൂര്‍ പൂരത്തിന് കൃത്രിമ ആനകളെ നിര്‍മിച്ചുതരാം എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ച ഹോളിവുഡ് നടി പമേല ആന്ഡേഴ്സന് ഫേസ്ബുക്കിലെ മലയാളികള്‍ പൂരത്തെക്കുറിച്ച് ക്ലാസെടുക്കുന്നതിന്റെ ഒരു ഡോസ് ആണിത്.
തൃശ്ശൂര്‍ നിന്നുള്ള മലയാളികളാണ് പമേലയ്ക്ക് പൂരത്തെക്കുറിച്ച് പഠിപ്പിക്കുന്നവരില്‍ കൂടുതല്‍. ആന സംസ്കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ട് കളിക്കരുതെന്നും ചിലര്‍ പമേല ആന്‍ഡേഴ്സനെ സ്നേഹത്തോടെ ഉപദേശിക്കുന്നു. സ്വന്തമായി തുണി വാങ്ങാന്‍ കാശില്ലാത്ത നീയെങ്ങനെ ആനയെ ഉണ്ടാക്കിത്തരും എന്ന് വേറെ ചിലര്‍. വായിക്കാന്‍ അറക്കുന്ന തെറിവാക്കുകള്‍ എഴുതിവെച്ച് ലൈക്ക് വാങ്ങുന്നവര്‍ ഇവിടെയും ഉണ്ട് എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ..

ആദ്യം സ്നേഹത്തോടെ...
നിങ്ങ പോയി ആദ്യം ജുറാസിക് പാര്‍ക്കില്‍ അടച്ചിട്ടിരിക്കുന്ന പാവം ദിനോസറുകളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്ക്. പിന്നെ ചേച്ചി പറഞ്ഞല്ലോ, കൃത്രിമ ആനകളെ സ്പോണ്സര് ചെയ്യാമെന്ന്. സ്വന്തമായി ഇത്തിരി തുണി വാങ്ങാന്‍ വകയില്ലാത്ത ചേച്ചി എങ്ങനെ ഇത് നടപ്പിലാക്കും??? സോളാര്‍ കേസ് പോലെയാവുംട്ടാ !!! വെറുതെ വേലിമെ കെടക്കണ പാമ്പിനെ തൊടാന്‍ നിക്കണ്ട... - ഫേസ്ബുക്കില്‍ ഒരാളുടെ സ്നേഹത്തോടെയുളള ഉപദേശം.

ഗെറ്റ് ഔട്ട് ഓഫ് ദി ഹൗസ്..
ഗെറ്റ് ഔട്ട് ഒഫ് ദി ഫേസ്ബുക്ക് ആന്‍ഡ് ദി കണ്ട്രി ആന്റ് ദി സ്റ്റേറ്റ് ബ്ലഡി മദാമ്മേ - എന്നാണ് മറ്റൊരാള്‍ പമേലയുടെ പേജില്‍ എഴുതിയിരിക്കുന്നത്. പൂരപ്രേമികളോട് കളിക്കാന്‍ നില്‍ക്കല്ലേ, തൃശ്ശൂരുകാരോട് കളിക്കാന്‍ നില്‍ക്കല്ലേ എന്ന് പറഞ്ഞ് പമേലയുടെ ഓരോ പോസ്റ്റിലും കമന്റിട്ട് നിറക്കുകയാണ് ആളുകള്‍.

സങ്കടംണ്ട്ട്ടാ...
ആന എന്നത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഒരു വെറും മൃഗമല്ല.. ആനയെ സ്വന്തം മക്കളെ പോല കാണുന്ന ആനസ്നേഹികളുടെ നാടാണ് കേരളം. ആചാരനുഷ്ഠാനങ്ങുടെ ഭാഗമായത് കൊണ്ടു മാത്രമാണ് കേരളത്തില്‍ ഇത്രയധികം ആനകള്‍ സംരക്ഷിക്കപ്പെട്ടു പോരുന്നത്.. അതൊക്കെ നിങ്ങളെ പോലുള്ളവര്‍ക്ക് മനസ്സിലാകില്ല - എന്ന് പമേലയുടെ പേജില്‍ പോയി സങ്കടപ്പെടുന്നു ചിലര്‍.

ആന ആന ആന
പമേല ആന്ഡേഴ്സണ് പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കമന്‍്റ ബോക്സില്‍ ആന ആന ആന എന്ന് എഴുതിവെച്ചും ആനയുടെ സ്റ്റിക്കര്‍ ഒട്ടിച്ചുമാണ് പ്രതിഷേധം കനക്കുന്നത്.

ചിക്കന്‍ തിന്നാറുണ്ടോ
അത്ര വലിയ മൃഗസ്നേഹിയാണെങ്കില്‍ നിങ്ങള്‍ ചിക്കന്‍ കഴിക്കുന്നത് നിര്‍ത്തൂ എന്നാണ് ചിലര്‍ പറയുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും കമന്റുകള്‍ പ്രവഹിക്കുന്നു.

മലയാളികള്‍ തുടങ്ങിയോ
ലയാളികള്‍ പതിവ് പൊങ്കാല തുടങ്ങിയോ എന്ന് സംശയിച്ച് പോസ്റ്റിടുന്ന ആളുകളുമുണ്ട്. ഇവരെ ഫേസ്ബുക്കില്‍ വിലക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

സ്വന്തം മക്കളാണെങ്കില്‍ ചെയ്യുമോ
പമേലയെ അനുകൂലിച്ചും നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നുണ്ട്. സ്വന്തം മക്കളാണെങ്കില്‍ ഇങ്ങനെ പീഠിപ്പിക്കുമോ എന്നാണ് ചോദ്യം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications