വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ച ആത്മകഥയെഴുതുന്നു

നിയമക്കുരുക്കള്‍ നേരിടാന്‍ വേണ്ടി ഇപ്പോള്‍ തന്നെ രണ്ട് ലക്ഷം ഡോളര്‍ ചെലവഴിച്ചുവെന്നും അദ്ദേഹം പറയുന്നു. അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിലാണ് ഓസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ അസാഞ്ച ഇപ്പോള്‍.
അമേരിക്കന്‍ പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫാണ് ആത്മകഥയുടെ അമേരിക്കന്‍ പ്രസാധകര്‍. എട്ടു ലക്ഷം ഡോളര്‍ അവര്‍ കൊടുക്കും. ബ്രിട്ടനില്‍ കാനണ്‍ ഗേറ്റുമായുള്ള കരാര്‍ വഴി അഞ്ചുലക്ഷം ഡോളറും ലഭിക്കും. മറ്റ് രാജ്യങ്ങളിലെ പ്രസാധകരില്‍ നിന്നായിരിക്കും ബാക്കി തുക ലഭിയ്ക്കുക.
വിക്കിലീക്‌സിന്റെ അനുഭാവികള്‍ പണം സംഭാവന ചെയ്യുന്നത് തടയാന്‍ പ്രമുഖ അമേരിക്ക ധനകാര്യസ്ഥാപനങ്ങളെല്ലാം തീരുമാനിച്ചിരുന്നു. അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചതോടെയാണ് അസാഞ്ചയ്‌ക്കെതിരെ ഭീഷണിയും സാമ്പത്തിക ഉപരോധവും ആരംഭിച്ചത്.












Click it and Unblock the Notifications