Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിന്റെ വലയില്‍ സ്‌പൈഡര്‍ മാനും

'Spider-Man' dies in new comic
ലണ്ടന്‍: മരണത്തിന്റെ വലയില്‍ സ്‌പൈഡര്‍ മാനും അകപ്പെടുന്നു. സ്‌പൈഡര്‍മാന്‍ കോമിക് സീരിസ് പ്രസാധകരായ മാര്‍വല്‍ കോമിക്‌സാണ് പീറ്റര്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തെ കൊല്ലുന്നത്.

ബുധനാഴ്ച പുറത്തിറങ്ങിയ അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍ മാന്‍ 160ലാണ് സ്‌പൈഡര്‍മാനായി മാറുന്ന പീറ്റര്‍ പാര്‍ക്കറുടെ ദാരുണമായി അന്ത്യം ചിത്രീകരിച്ചിരിയ്ക്കുന്നത്. തന്റെ ആന്റിയായ മേയെ ഗ്രീന്‍ ഗോബ്‌ളിന്റെ കൈയ്യില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തില്‍ പീറ്റര്‍ പാര്‍ക്കര്‍ കൊല്ലപ്പെടുകയാണ്.

പാര്‍ക്കറുടെ മരണം ഒരുനാഴികക്കല്ലാണെന്നും ശരിക്കുമൊരു വീരചരമമാണ് അദ്ദേഹത്തിന്റേതെന്നും സ്‌പൈഡര്‍മാന്‍ സീരിസിന്റെ എഴുത്തുകാരനായ ബ്രയാന്‍ ബെന്‍ഡിസ് അഭിപ്രായപ്പെട്ടു. പീറ്റര്‍ പാര്‍ക്കറുടെ അന്ത്യകഥ പൂര്‍ത്തിയാക്കിയ ഉടന്‍ താന്‍ കരഞ്ഞുവെന്നും ബ്രയാന്‍ പറയുന്നു.

സ്‌പൈഡര്‍ മാന്റെ മരണം ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ആഘാതമാണെങ്കിലും അത് അധികം നീണ്ടുനില്‍ക്കില്ലെന്നാണ് മാര്‍വല്‍ കോമിക്‌സ് നല്‍കുന്ന സൂചന. സ്‌പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ ഇനിയില്ല. എന്നാല്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മറ്റൊരു ചിലന്തി മനുഷ്യന്‍ ഉടന്‍ വരുമെന്നും പ്രസാധകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+