Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടിന്റെ ഓര്‍മ്മകളുമായി ടീച്ചറുടെ പ്രണയകാലം

Vilasini Teacher with Azhikode
തൃശൂര്‍: ജി വിലാസിനി ടീച്ചറുടെ ആത്മകഥ പുറത്തിറങ്ങുന്നു. അന്തരിച്ച സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടുമായുള്ള പ്രണയത്തിന്റെ സ്മരണകളാണ് ആത്മകഥയിലുടനീളം പരാമര്‍ശിക്കുന്നത്. ഇരുനൂറു പേജുള്ള ആത്മകഥയില്‍ പ്രണയത്തിന് പുറമെ ടീച്ചറുടെ ബാല്യവും വിദ്യാഭ്യാസ കാലഘട്ടവുമൊക്കെ വിവരിക്കുന്നുണ്ട്.

ഇങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതിന്റെ സത്യാവസ്ഥ ലോകത്തെ അറിയിക്കാനായാണ് ആത്മകഥയെഴുതുന്നതെന്ന് ടീച്ചര്‍ പറഞ്ഞു.

തന്നെ ഒരു ദുരന്തകഥയിലെ നായികയാക്കാന്‍ മാഷ് മനപൂര്‍വ്വം ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ മാഷ് തനിക്കെഴുതിയ കത്തുകള്‍ കണ്ടാല്‍ അങ്ങനെ തോന്നും. അതുകൊണ്ടു തന്നെയാണ് കത്തുകളും താന്‍ പ്രസിദ്ധീകരിച്ചതെന്ന് ടീച്ചര്‍ വ്യക്തമാക്കി

ആദ്യമായി മാഷ് തന്റെ കാണാനെത്തിയതും ഒടുവില്‍ പ്രണയം അവസാനിപ്പിച്ചതുമൊക്കെ പരാമര്‍ശിക്കുന്ന ആത്മകഥ ആശുപത്രിയിലെത്തി ടീച്ചര്‍ അഴീക്കോടിനെ കാണുന്നിടത്താണ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+