കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദേവന്‍ ശരിയ്ക്കും ഇന്ത്യയില്‍ ജീവിച്ചിരുന്നോ?

  • By Desk
Google Oneindia Malayalam News

യേശുവിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് നിരവധി രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വില്‍പ്പന നേടുക എന്നതായിരുന്നു മിക്ക പുസ്തകങ്ങളുടെയും ഉദ്ദേശം. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ എളുപ്പമായതുകൊണ്ടുതന്നെ അവയില്‍ മിക്കതും അക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു.

യേശുവിന്റെ കുരിശുമരണത്തെ സംബന്ധിച്ചാണ് കൂടുതലും വാദഗതികള്‍ മുന്നോട്ടുവന്നത്. യേശു കുരിശില്‍ മരിച്ചില്ല എന്നും ശിഷ്ടകാലം അദ്ദേഹം ഏഷ്യന്‍ രാജ്യങ്ങളിലെവിടെയോ ജീവിച്ചു എന്നുമാണ് റഷ്യന്‍ ചരിത്രകാരനും സഞ്ചാരിയുമായ നിക്കോളെ നോതോവിച്ച് 1887-ല്‍ വെളിപ്പെടുത്തിയത്.

നോതോവിച്ചിന്റെ വാദത്തെ മുന്‍നിര്‍ത്തി ഹോര്‍ഡര്‍ കേസ്റ്റന്‍ രചിച്ച കൃതിയാണ് 'Jesus lived in India'. 'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' എന്ന പേരില്‍ മലയാളത്തിലും ഈ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു.

നോതോവിച്ചിന്റെ പാത പിന്തുടര്‍ന്ന ഹോള്‍ഗര്‍ കേസ്റ്റന്‍ നിരന്തരമായ യാത്രകള്‍ക്കും ഗവേഷണങ്ങള്‍ക്കുംശേഷമാണ് തന്റെ ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. കേസ്റ്റന്‍ തന്റെ പുസ്തകത്തിലൂടെ സ്ഥിരീകരിക്കുന്ന ചില വാദങ്ങള്‍ ഇവയാണ്.

Jesus lived in India

1. പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഭാരതത്തിലെത്തിയ യേശു ഭാരതീയ/ബൗദ്ധ ദര്‍ശനങ്ങളില്‍ അവഗാഹം നേടി തിരികെ നാട്ടിലേക്കുപോയി.
2. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി. ശിഷ്ടകാലം ഇവിടെത്തന്നെ ജീവിച്ചു.
3. ടൂറിനിലെ ശവക്കച്ച വ്യാജമാണ്.
4. ശ്രീനഗറില്‍വെച്ച് മരിച്ച യേശുവിനെ ഇപ്പോഴും തദ്ദേശവാസികള്‍ ദിവ്യപുരുഷനായി വാഴ്ത്തുന്നു.

ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും സാധ്യതകള്‍ ഒരുക്കുന്ന ഈ പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത് റോയ് കുരുവിളയാണ്.

English summary
DC Books Book review: Jesus Live In India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X