തട്ടുകടയിലെ കൊത്തുപൊറോട്ട വീട്ടിലുണ്ടാക്കിയാലോ... വഴിയുണ്ട്!!!
വഴിയോരത്ത് തട്ടുകടയിലെ മരബഞ്ചിലിരുന്ന് നനുത്ത കാറ്റേറ്റ് ഊതിയൂതി കുടിച്ച ജാപ്പിയും മുട്ടബജ്ജിയും, തിരക്കുപിടിച്ചു കഴിച്ച തട്ടുംമുട്ടും(ഒരു തട്ടുകട വിഭവം), പൊള്ളുന്ന വെയിലില്‍ കുടിച്ച നീര്‍മോരും കുലുക്കി സര്‍ബത്തും... എപ്പോഴെങ്കിലും തട്ടുകടയില്‍ കയറാത്തവര്‍ ഇന്നു കുറവാണ്. തിരക്കുപിടിച്ച യാത്രക്കിടയില്‍ നാടന്‍ തട്ടുകട എന്നെഴുതിയ ബോര്‍ഡുകള്‍ വാഹനവേഗം കുറപ്പിച്ച് പുതിയ ചൂടാറാരുചികള്‍ക്കായി നമ്മെ കാത്തിരുത്തുന്നുണ്ട്. ജോലിയും യാത്രകളും വൈകിയെത്തുന്ന വീടും പിന്നെ പുതുരുചികള്‍ക്കായുള്ള അന്വേഷണവും നമ്മെ തട്ടുകടയിലേക്ക് കൂട്ടികൊണ്ടു പോകുന്നുമുണ്ട്. നാവില്‍ ഗൃഹാതുരത്വമായി മാറിയ ആ രുചികള്‍ നമ്മുടെ ഭക്ഷണമേശകളില്‍ വിളമ്പാന്‍ സഹായിക്കുന്നതാണ് ഡിസി ബുക്‌സ് പുറത്തിറക്കിയ തട്ടുകട സ്‌പെഷ്യല്‍സ് എന്ന പുസ്തകം.

കൊത്തു പൊറോട്ട എന്ന നാടന്‍ തട്ടുകട വിഭവം
പൊറോട്ട 4 എണ്ണം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
ജീരകം 1 ടേബിള്‍ സ്പൂണ്‍
സവോള 2 എണ്ണം
പച്ചമുളക് 2 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 4 എണ്ണം
മുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
മീറ്റ് മസാല 1/4 ടേബിള്‍ സ്പൂണ്‍
ഗരംമസാല 1/4 ടേബിള്‍ സ്പൂണ്‍
തക്കാളി 2 എണ്ണം
മുട്ട 2 എണ്ണം
മല്ലിയില അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി 1/4 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പൊറോട്ട പിച്ചിക്കീറിയിടുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ജീരകം, സവാള അരിഞ്ഞത്, പച്ചമുളക് കീറിയത് എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്കു മുളകുപൊടി, മഞ്ഞള്‍പ്പൊടി, മീറ്റ്മസാല, ഗരംമസാല, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരച്ചതും ചേര്‍ത്തു വഴറ്റുക. തക്കാളി അരിഞ്ഞതു ചേര്‍ക്കുക. തക്കാളി വെന്ത് ഉടയുമ്പോള്‍ മുട്ട പൊട്ടിച്ചൊഴിക്കുക. നന്നായി ഇളക്കി ചിക്കിപ്പൊരിച്ചെടുക്കുക. ഇതിലേക്കു പൊറോട്ട കഷണങ്ങളാക്കിയതും ചേര്‍ത്തു മല്ലിയില അരിഞ്ഞതും കുരുമുളകു
പൊടിയും ചേര്‍ത്തു കുറച്ചുസമയം ഇളക്കിയെടുക്കുക.
പുസ്തകം: തട്ടുകട സ്പെഷ്യല്‍സ്
എഴുത്തുകാരി: ടെന്‍സി ജേക്കബ്
വിഭാഗം: പാചകം
പ്രസാധകര്‍: ഡിസി ലൈഫ്
ഐഎസ്ബിഎന്‍: 9788126450589












Click it and Unblock the Notifications