Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീനതാപം; സുധീഷ് പല്ലിശ്ശേരിയുടെ ചിത്രപ്രദർശനത്തിന് ചിത്രകലാ പരിഷത്ത് ആർട് ഗ്യാലറിയില്‍ തുടക്കമായി

ബെംഗളൂരു: വയനാട് സ്വദേശിയായ ചിത്രകാരൻ സുധീഷ് പല്ലിശ്ശേരിയുടെ 'ലീനതാപം'(LATENT HEAT) എന്ന ചിത്രപ്രദർശനത്തിന് ബാംഗ്ലൂർ ചിത്രകലാ പരിഷത്ത് ആർട് ഗ്യാലറി 1 ൽ തുടക്കമായി. ബാംഗ്ലൂർ സ്റ്റാർട്അപ് വില്ലേജ് കലക്ടീവ് സി ഇ ഒ സഞ്ജയ് വിജയകുമാർ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചാർക്കോൾ, ഗ്രാഫൈറ്റ് എന്നിവയില്‍ രചിച്ച 25 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രൂപങ്ങളുടെ അവസ്ഥാന്തര സാദ്ധ്യതകളെ കുറിച്ചുള്ള അവസാനമില്ലാത്ത അന്വേഷണങ്ങളുടെയും യാത്രയുടെയും ഒരു ലോകമാണ് ഈ ചിത്രങ്ങൾ തുറന്നിടുന്നത്.

 art

കേരളത്തിനകത്തും പുറത്തും നിരവധി ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്ത കലാകാരനാണ് സുധീഷ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലം പരമ്പരാഗത ചിത്രകലാ രീതികളായ ജലച്ചായം, എണ്ണച്ചായം, അക്റിലിക് തുടങ്ങി ഡിജിറ്റൽ നവമാധ്യമമായ വി ആർ വരെയുള്ള നിരവധി മേഖലകളിൽ തന്‍റെ ദൃശ്യകലാ പരമായ സംഭാവനകൾ നൽകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

വയനാട് സ്വദേശിയായ സുധീഷ് പല്ലിശ്ശേരി ബെംഗളൂരുവിലെ സ്റ്റാർട്അപ് വില്ലേജ് കലക്ടീവിൽ വിഷ്വൽ ഡിസൈനറാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+