എംഎ യൂസഫലിയെ കുറിച്ചുള്ള പുസ്തകം ഷാർജാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
ഷാർജ: ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയെക്കുറിച്ചു മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു എഴുതിയ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. 'യൂസഫലി, ഒരു സ്വപ്നയാത്രയുടെ കഥ' എന്ന പുസ്തകം മനോരമ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യൻ കോൺസൽ ജനറൽ വിപുലിനു പുസ്തകം നൽകി ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണു പ്രകാശനം ചെയ്തത്. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി, സേവ ചെയർമാൻ റാഷിദ് അൽ ലീം, എംഎ യൂസഫലി, മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം രാജഗോപാൽ നായർ, രാജു മാത്യു, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേഷണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു. 1973 ഡിസംബർ 31ന് മുംബൈയിൽ നിന്നു ദുബായിൽ എത്തിയ നാട്ടികക്കാരനായ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം.

മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എംഎ.യൂസഫലിയുടെ വിജയമെന്നു റാഷിദ് അൽ ലീം പറഞ്ഞു. അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്. ഇതുപോലെ ഒരുപാട് യൂസഫലിമാർ ഉണ്ടാകട്ടെയെന്നും ആശംസിച്ചു. ജീവിതത്തിന്റെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. ഭരണാധികാരികളുടെ മുന്നിൽ പ്രജയായും സാധാരണക്കാർക്കരികിൽ അവരിലൊരാളായും സ്വയം കാണണം. മരുഭൂമിയിലെ ജീവിതം വലിയ പാഠങ്ങളാണ് പകർന്നു നൽകിയതെന്നും വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications