രാധേ മായെകുറിച്ചുള്ള ചാനല്‍ ചര്‍ച്ച... ലൈവില്‍ ആള്‍ദൈവത്തിന് വനിത അതിഥിയുടെ ചെകിട്ടത്തടി!!!
ദില്ലി: അല്പം 'ചൂടുള്ള' എന്തെങ്കിലും കിട്ടിയാല്‍ പിന്നെ മാധ്യമങ്ങള്‍ക്ക് അത് ഉപേക്ഷിയ്ക്കാന്‍ കഴിയില്ലല്ലോ. പിന്നെ അതിന്റെ പിറകില്‍ തൂങ്ങിയാകും കുറേ ദിവസങ്ങള്‍ പോകുക. ചിലപ്പോള്‍ അതിനോടനുബന്ധിച്ചും നല്ല രസികന്‍ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്.
വിവാദ ആള്‍ദൈവം രാധേ മായെകുറിച്ചുള്ള ടിവി ചര്‍ച്ചയില്‍ ഉണ്ടായ അടിപിടിയാണ് രസകരമായ ഒരു വാര്‍ത്ത. വെറും ഉന്തും തള്ളും ഒന്നും അല്ല, നല്ല ഉശിരന്‍ അടി! അതും ലൈവ് ആയിത്തന്നെ...!!!

ഐബിഎന്‍ 7
ഐബിഎന്‍ സെവന് എന്ന ദേശീയ ഹിന്ദി ചാനലില്‍ ആയിരുന്നു സംഭവം. രാധേ മായുടെ വിവാദങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.

സ്വാമി ഓംജി മഹാരാജും ദീപ ശര്‍മയും
ഹിന്ദു മഹാസഭയുടെ നേതാവും സ്വയം പ്രഖ്യാപിത ആള്‍ദൈവവും ആണ് സ്വാമി ഓംജി മഹാരാജ്. ഇദ്ദേഹവും ധര്‍മ ഗുരു(മതാധ്യാപിക) എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ദീപ ശര്‍മയും തമ്മിലായിരുന്നു കൈയ്യാങ്കളി.

തര്‍ക്കം എന്തിന്റെ പേരില്‍
രാധേ മായെ കുറിച്ചാണല്ലോ വിവാദം. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു വ്യക്തിയായിരുന്നു വനിത ജ്യോതിഷി ആയ രാഖി ബായി. ഇവരും ഓംജിയും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് അത് സംഭവിച്ചത്.

രാധേ മായെ കുറ്റം പറയണ്ട
നിങ്ങള്‍ക്കെങ്ങനെ രാധേ മായെ കുറ്റം പറയാന്‍ കഴിയും? ആദ്യം സ്വയം തിരുത്തൂ എന്നായിരുന്നു ഓംജി മഹാരാജ് പറഞ്ഞത്. ഇത് തന്നെ ഉദ്ദേശിച്ചാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഓംജിയുടെ ഞെട്ടിപ്പിയ്ക്കുന്ന മറുപടി!

ചുമ്മാതിരുന്നു....
അതുവരെ വെറുതേയിരിയ്ക്കുകയായിരുന്ന ദീപ ശര്‍മയെ ആണ് ഓംജി ലക്ഷ്യം വച്ചത്. ദീപ ശര്‍മയുടെ കുടുംബത്തെ കുറിച്ചായിരുന്നു ഓംജി സഹിയ്ക്കാന്‍ വയ്യാത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.

കരണത്തടി
ചര്‍ച്ച തുടര്ന്നുകൊണ്ടിരിയ്ക്കവേ മൈക്കും ഊരിവച്ച് നേരെ ഓംജിയുടെ അടുത്തേയ്ക്ക് ചെയ്യുകയായിരുന്നു ദീപ ശര്‍മ. മര്യാദയ്ക്ക് സംസാരിയ്ക്കണം എന്ന് പറഞ്ഞ് കരണത്തേയ്ക്ക് ഒറ്റയടി.

തിരിച്ചടി
ആള് ദൈവമാണ്, ഹിന്ദു മഹാസഭയുടൈ നേതാവ്- സംഭവമൊക്കെ ശരി തന്നെ. തന്നെ അടിച്ചാല്‍ തിരിച്ചടിയ്ക്കും എന്നതാണ് സ്വാമി ഓംജിയുടെ ഒരു ലൈന്‍ അവര്‍ ദീപ ശര്‍മയ്ക്ക് തിരിച്ചും അടികൊടുത്തു.

എല്ലാം ലൈവ്
ഐബിഎന്‍ 7 ചാനലിലെ 'ആജ് കാ മുദ്ദാ' എന്ന പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. ആള്ദൈവത്തിന്റേയും മതാധ്യാപികയുടേയും അടിപിടി നാട്ടുകാര്‍ ലൈവ് ആയി കണ്ടു.

രാധേ മാ അറിഞ്ഞോ
എന്തായാലും രാധേ മായും ഈ സംഭവം അറിഞ്ഞുകണും. അവര്‍ക്ക് നേരിട്ട് ഒരു പങ്കില്ലെങ്കിലും ഇതിനൊക്കെ കാരണക്കാര്‍ അവര്‍ തന്നെയാണെന്നാണ് പലരും വിശ്വസിയ്ക്കുന്നത്.

നാണക്കേടായി
എന്തായാലും സംഭവം ഓംജിയ്ക്കും ദീപ ശര്‍മയ്ക്കും മാത്രമല്ല, ഐബിഎന്‍ 7 ചാനലിനും നാണക്കേടായി. ഇത്തരമൊരുകാര്യം ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചാനല്‍ അധികൃതര്‍ പ്രതികരിച്ചത്.
വീഡിയോ കാണാം
സ്വാമി ഓംജിയെ ധീപ ശർമ മുഖത്തടിയ്ക്കുന്നതിന്റെ വീഡിയോ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications