പീഡിപ്പിക്കുമ്പോള്‍ സ്ത്രീയാണോ സ്ത്രീ രൂപത്തിലുള്ള പ്രേതമാണോ എന്നറിയുക...അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ്.

ദില്ലി: സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ നിറഞ്ഞു നിന്ന സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസത്തില്‍ ഖ്യാതി എന്ന 17 കാരി വിചിത്രമായ പീഡനശ്രമ അനുഭവം കുറിയ്ക്കുകയുണ്ടായി. വിശ്വസിച്ചാലും ഇല്ലെങ്കിലും തന്റെ ജീവന്റെയും മാനത്തിന്റെയും വിലയുണ്ടായിരുന്നു ആ പെണ്‍കുട്ടിയുടെ അനുഭവത്തിന്.

മെയ് എട്ടാം തിയതിയാണ് സംഭവം നടക്കുന്നത്. പഞ്ചാബി ഭാഗിലെ മാര്‍ക്കറ്റിലൂടെ നടന്നപോകുകയായിരുന്ന ഖ്യാതി എന്ന പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഏറെ നേരം പിന്തുടരുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടു പോയി. രക്ഷപ്പെടാന്‍ മാര്‍ഗമില്ല എന്നുറപ്പായപ്പോള്‍ 17 കാരി കാണിച്ച മാര്‍ഗം അവളുടെ ജീവനും മാനവും ഒരു പോലെ രക്ഷിച്ചു.

ghost-in-night

പെണ്‍കുട്ടികളെ ക്രൂരമായി പിച്ചിചീന്തുന്ന പുരുഷന്മാരെ കരഞ്ഞും കാലു പിടിച്ചും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് ഖ്യാതിയ്ക്ക് ഉറപ്പായിരുന്നു. ജീവനുള്ള മനുഷ്യനെ പേടിക്കാത്തവര്‍ക്ക് മുന്നില്‍ മരിച്ചവളായി അഭിനയിക്കുക മാത്രമായിരുന്നു വഴി. ജീവന്‍ പണയം വെച്ച് അവള്‍ സ്വയം പ്രേതമായി മാറി. അഴിഞ്ഞു വീണ മുടി പരത്തിയിട്ട് ആര്‍ത്തു ചിരിച്ചു. അട്ടഹസിച്ചു. പരസ്പര ബന്ധമിലാതെ സംസാരിച്ചു.

പ്രേതത്തെ പീഡിപ്പിക്കാന്‍ ഭയമുള്ളത് കൊണ്ടാകാം ഒരാള്‍ അപ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പ്രകടനത്തില്‍ സംശയം തോന്നിയ യുവാക്കളില്‍ ഒരാള്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ അടുത്ത അടവ് പ്രയോഗിച്ചു. കൂര്‍ത്ത നഖം കൊണ്ട് യുവാവിന്റെ കൈയ്യില്‍ മാന്തി രക്തം വരുത്തി ആ രക്തം തന്റെ മുഖത്ത് തേച്ചു. അസ്വാഭാവികത തോന്നിയ യുവാവും ഓടി രക്ഷപ്പെടുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ മറ്റൊരു ദില്ലി പെണ്‍കുട്ടിയാകാതെ രക്ഷപ്പെട്ട തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിയ്ക്കുകയായിരുന്നു ഖ്യാതി. പലരും പ്രശംസിച്ചും അവിശ്വാസ്യത പ്രകടിപ്പിച്ചും പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+