വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഹിന്ദുക്കളായത് ബിജെപിയുടെ നേട്ടമെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങില്‍ വിവാദ പ്രസ്ഥാവനകള്‍ ഇറക്കി വീണ്ടും രാഹുല്‍ ഈശ്വര്‍ പണി വാങ്ങി.
ഇത്തവണ തീവ്രമായ ഹിന്ദുത്വ ചിന്തകള്‍ തലപ്പൊക്കിയത് പുതിയ സര്‍ക്കാരിനെക്കുറിച്ചായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഹിന്ദുകളായത് ബിജെപി സര്‍ക്കാരിന് നേട്ടമായി എന്നായിരുന്നു വാദം.

രാഹുല്‍ ഈശ്വറിന്റെ ട്വിറ്ററില്‍ വന്ന പോസ്റ്റിന് വലിയ പ്രതികരണങ്ങളാണ് വരുന്നത്. രാഹുലിനെ ഹിന്ദു തീവ്രവാദി എന്ന് വരെ സോഷ്യല്‍ മീഡിയ മുദ്ര കുത്തി.
പ്രതികരണങ്ങള്‍ വര്‍ധിച്ചത്തോടെ രാഹുല്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. താന്‍ സിപിഎം സര്‍ക്കാരിനെ വിമര്‍ശിക്കാനല്ല ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത് എന്നും അതൊരു ബാലന്‍സിങ് നടപടി ആണെന്നും മാത്രമാണ് ഉദ്ദേശിച്ചത് എന്ന് മറുപടി നല്‍കി.
ട്വിറ്ററുകള്‍ കാണൂ...
Impact of Growth of BJP in Kerala - 1st Hindu Edu. minister in Decades & Hindu Ramesh Chennithala made Opposition leader
— Rahul Easwar (@RahulEaswar) May 27, 2016


Click it and Unblock the Notifications
