ഫേസ്ബുക്കില്‍ 27 മില്യണ്‍ സ്പാം മെസേജ് അയച്ചയാള്‍ക്ക് രണ്ടര വര്‍ഷം തടവ്
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തില്‍ ഏറ്റവുമധികം ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ കോടതി ഉത്തരവ് മറികടന്ന് സ്പാം സ്പാം മെസേജില്‍ 27 മില്യണിലധികം മെസേജുകള്‍ അയച്ച 47കാരന് രണ്ടര വര്‍ഷം തടവ്. ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് മറികടന്ന് മെസേജ് അയച്ച സാന്‍ഫോര്‍ഡ് വാലസിന് കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ഫെഡറല്‍ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. 310,000 പിഴയൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.അമേരിക്കയിലെ ലാസ് വേഗാസിലാണ് സംഭവം
മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തതും അനുമതിയില്ലാതെ സ്പാം മെസേജുകള്‍ അയച്ചതുമാണ്് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 500,000 ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടുകളിലേക്ക് ഉപയോക്താക്കളുടെ സമ്മതമില്ലാതെ പരസ്യങ്ങള്‍ അയച്ചിട്ടുണ്ടെന്നും പ്രതി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ കടന്ന് അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ പാസ് വേര്‍ഡുകളുപയോഗിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇയാള്‍ നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തി. ഈ കുറ്റങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. പാസ് വേര്‍ഡുകളുപയോഗിച്ച് മറ്റുള്ളവരുടെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവേശിച്ച് അവരുടെ സുഹൃത്തുക്കളുടെ വാളിലേക്ക് സ്പാം മെസേജുകള്‍ അയക്കുകയാണ് ഇയാളുടെ പ്രധാന ഹോബി.












Click it and Unblock the Notifications