ആര്‍എസ്എസ് ടിവി ചാനല്‍ തുടങ്ങുന്നു
ദില്ലി: ആര്‍എസ്എസ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. സുദര്‍ശന്‍ ടിവിയെന്നു പേരിട്ടിരിക്കുന്ന ചാനലില്‍ സംഘ്പരിവാറിന്റെ ആദര്‍ശങ്ങളും വീക്ഷണങ്ങളുമായിരിക്കും ഉയര്‍ത്തിക്കാട്ടുക.
സംഘ്പരിവാറിന് ചാനലില്‍ നേരിട്ടു പങ്കാളിത്തമുണ്ടായിരിക്കില്ല.ആര്‍എസ്എസ് ദേശീയ നേതാവ് സുദര്‍ശന്റെ പേര് ചാനലിനു വന്നത് ആകസ്മികമാണെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം. 100 കോടിയാണ് ടെലിവിഷന്‍ ചാനലിനുള്ള മുതല്‍മുടക്ക്. ചാനലിന് വാര്‍ത്താവിനിമയ വകുപ്പു മന്ത്രാലയത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞു.
പൂനെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബിസിനസുകാരനുമായ സുരേഷ് ചഹങ്കയാണ് ചാനലിനു വേണ്ട പണം മുടക്കുന്നത്. മറ്റു ടിവി ചാനലുകള്‍ യുവാക്കളെ ആടുകളാക്കുമ്പോള്‍ യുവാക്കളെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാക്കി മാറ്റുകയാണ് സുദര്‍ശന്‍ ടിവിയുടെ ലക്ഷ്യമെന്ന് സുരേഷ് ചഹങ്ക പറഞ്ഞു. സംഘ്പരിവാറിന്റെ വീക്ഷണങ്ങളും ലക്ഷ്യങ്ങളും ചാനലില്‍ ഉയര്‍ത്തിക്കാട്ടും. എന്നാല്‍ സംഘ്പരിവാറിന് നേരിട്ട് ചാനല്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുണ്ടായിരിക്കില്ല. തികച്ചും സ്വതന്ത്രവും തൊഴില്‍മൂല്യത്തില്‍ അധിഷ്ഠതവുമായ ചാനലായിരിക്കും ഇത്. രാഷ്ട്രനിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിന്റെ പ്രവര്‍ത്തനം ദൈവം, രാജ്യം, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തിലാക്കിയായിരിക്കും.
ശ്രീകൃഷ്ണന്റെ സുദര്‍ശനചക്രത്തെ ആധാരമാക്കിയാണ് ചാനലിന് സുദര്‍ശന്‍ എന്നു പേരിട്ടതെന്നും സുരേഷ് പറഞ്ഞു.


Click it and Unblock the Notifications