ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കാന്‍ മാതൃഭൂമി
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിനെ സ്വന്തമാക്കാനുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ ഏഷ്യാനെറ്റിന്റെ അനുബന്ധ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കാന്‍ പ്രമുഖ ദിനപത്രമായ മാതൃഭൂമി നീക്കങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്.
വാര്‍ത്താമാധ്യമങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപമേ അനുവദിയ്‌ക്കുകയുള്ളൂവെന്ന നിയമമുള്ളതാണ് മാധ്യമ രാജാക്കന്മാരായ സ്റ്റാര്‍ ഗ്രൂപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുക്കാന്‍ വിമുഖത കാണിയ്‌ക്കുന്നത്.
അതെ സമയം വിനോദ ചാനലുകള്‍ക്ക് ഇത്തരം നിബന്ധനകളില്ലാത്തത് ഏഷ്യാനെറ്റിലേക്ക് അവരെ ആകര്‍ഷിച്ചത്. ഏഷ്യാനെറ്റിനു പുറമെ ഏഷ്യാനെറ്റ് പ്ലസ്, കന്നഡ ചാനലായ സുവര്‍ണ എന്നിവയുടെ ഭൂരിഭാഗം ഓഹരികളും മര്‍ഡോക്ക് സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
അതെ സമയം എഫ്‌എം റേഡിയോയ്‌ക്ക് പിന്നാലെ സ്വന്തമായി ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ട മാതൃഭൂമി ഏഷ്യാനെറ്റിന്റെ പങ്കുവെയ്‌ക്കല്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്.
ന്യൂസ് ചാനലിന്റെ 33 ശതമാനം ഓഹരികളെ നല്‌കാന്‍ പറ്റുവെന്ന ഏഷ്യാനെറ്റ് ഗ്രൂപ്പ് ചാനലുകളുടെ ഇപ്പോഴത്തെ ഉടമയായ ചന്ദ്രശേഖറിന്റെ നിലപാടാണ് ചര്‍ച്ചകള്‍ക്ക് വിലങ്ങ് തടിയായി നില്‌ക്കുന്നത്. 51 ശതമാനം ഓഹരികളെങ്കിലും സ്വന്തമായുണ്ടെങ്കിലേ ചാനലിന്റെ നിയന്ത്രണം ലഭിയ്‌ക്കുള്ളൂവെന്നതിനാല്‍ ഇത് നേടിയെടുക്കാനാണ് മാതൃഭൂമിയുടെ ശ്രമം.
മുമ്പ് മലയാളത്തിലെ മറ്റൊരു പ്രമുഖ ന്യൂസ് ചാനലായ ഇന്ത്യാവിഷന്‍ സ്വന്തമാക്കാന്‍ മാതൃഭൂമി ശ്രമിച്ചിരുന്നു.ഇന്ത്യാവിഷന്‍ പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്തായിരുന്നു മാതൃഭൂമി അതിന് ശ്രമിച്ചത്.
എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടതോടെ അവര്‍ താത്‌കാലികമായെങ്കിലും ചാനല്‍ ആരംഭിയ്‌ക്കുന്നതില്‍ നിന്നും പിന്നോക്കം പോകുകയായിരുന്നു.
ഇതിനിടെ പത്രലോകത്ത് എതിരാളികളായ മനോരമ ചാനല്‍ ആരംഭിച്ചതോടെ ചാനല്‍ കൂടിയേ തീരുവെന്ന സ്ഥിതി വന്നു. ഏഷ്യാനെറ്റ് ന്യൂസ് പോലെ വിശ്വാസ്യത നേടിയ ചാനല്‍ സ്വന്തമാക്കിയാല്‍ മാധ്യമരംഗത്ത് മേല്‍ക്കൈ നേടാമെന്നാണ് മാതൃഭൂമിയുടെ കണക്കുകൂട്ടല്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications
