മനോരമ മൂന്നുചാനലുകള്‍കൂടി തുടങ്ങുന്നു

MM TV തിരുവനന്തപുരം: പ്രമുഖ മാധ്യമ ഗ്രൂപ്പായ മലയാള മനോരമ ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 2009ല്‍ മൂന്ന്‌ ചാനലുകളാണ്‌ മനോരമ അധികമായി തുടങ്ങുന്നത്‌.

വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി ജനറല്‍ എന്റര്‍ടെയിന്‍മെന്റ്‌ ചാനല്‍ യുവജനങ്ങള്‍ക്കായി യൂത്ത്‌ ചാനല്‍, ബിസിനസ്‌ ചാനല്‍ എന്നിങ്ങനെ മൂന്നുചാനലകളാണ്‌ തുടങ്ങുക. ഇപ്പോള്‍ മനോരമ ന്യൂസ്‌, മനോരമ ന്യൂസ്‌ ഇന്റര്‍നാഷണല്‍ എന്നിങ്ങനെ രണ്ടുചാനലുകളാണ്‌ മനോരമയ്‌ക്കുള്ളത്‌.

അടുത്ത മൂന്നുചാനലുകളില്‍ അദ്യത്തേതായ ജനറല്‍ എന്റര്‍ടെയിന്‍മെന്റ്‌ ചാനല്‍ 2009 ആദ്യംതന്നെ സംപ്രേഷണമാരംഭിക്കുമെന്നാണ്‌ സൂചന. ഈ ചാനല്‍ സംപ്രേഷണം തുടങ്ങിക്കഴിഞ്ഞശേഷം വിപണിയില്‍ ഇതുണ്ടാക്കുന്ന പ്രതികരണങ്ങള്‍ക്ക്‌ അനുസരിച്ച്‌ മറ്റു രണ്ടെണ്ണത്തിന്റെ കൂടി സംപ്രേഷണം തുടങ്ങുകയെന്നരീതിയിലാണ്‌ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ എംഎം ടിവി സിഇഒ അനില്‍ ജോര്‍ജ്‌ അറിയിച്ചു.

ഇതുപ്രകാരം 2009 അവസാനമാകുമ്പോഴേയ്‌ക്കും മനോരമയുടതായി അഞ്ചു ചാനലുകളായിരിക്കും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. മാധ്യമരംഗത്ത്‌ ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമാണ്‌ മനോരമയ്‌ക്കുള്ളത്‌. ഈ കഴിവും പരിചയും ടിവി ചാനല്‍ രംഗങ്ങളിലേയ്‌ക്കും കൂടി കൊണ്ടുവരുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം- ജോര്‍ജ്‌ പറയുന്നു.

2006 ആഗസ്‌തിലാണ്‌ മനോരമയുടെ ആദ്യ ചാലനായ എംഎംടിവി സംപ്രേഷണം ആരംഭിച്ചത്‌. ഒട്ടേറെ ചാനലുകള്‍ രംഗത്തുള്ളപ്പോള്‍ ഒരു മലയാളം ചാനലിനുകൂടി നിലനില്‍പ്പുണ്ടാകുമോയെന്ന്‌ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും വളരെപ്പെട്ടന്ന്‌ തന്നെ പ്രേക്ഷശ്രദ്ധനേടാന്‍ മനോരമ ടിവിയ്‌ക്ക്‌ കഴിഞ്ഞു. ഈ വിജയമാണ്‌ കൂടുതല്‍ ചാനലുകളുമായി രംഗത്തുവരാന്‍ മനോരമയെ പ്രേരിപ്പിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+