ചാനല്‍ തുടങ്ങാന്‍ മദനിയും
തിരുവനന്തപുരം: കേരളത്തിലെ ചാനല്‍ പ്രളയത്തിലേയ്ക്ക് പുതിയൊരു ചാനല്‍കൂടി വരുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തിലുള്ള ചാനലാണ് അടുത്തുതന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്.
പത്രവും ചാനലും തുടങ്ങുകയെന്ന ഉദ്ദേശത്തോടെ പബ്ലിക് ലിമിറ്റഡ് കമ്പനി ഇതിനകം തന്നെ രൂപീകരിച്ചുകഴിഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായിട്ടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതൃരാജ്യം മീഡിയാ ലിമിറ്റഡ് എന്നാണ് ഇതിന്റെ പേര്.
മദനിയ്ക്ക് നേരിട്ട് ഇതില്‍ പങ്കാളിത്തമില്ലെന്നാണ് അറിയുന്നത്. എന്നാല്‍ മദനിയുടെ വിശ്വസ്തരായിരിക്കും കമ്പനിയുടെ അമരക്കാര്‍. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പിഡിപിയുമായി നേരിട്ട് ബന്ധമുള്ളവരൊന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെന്നാണ് സൂചന.
ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാ സാഹിബ് ആണ് കമ്പനി എംഡി. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്നും ഓഹരികള്‍ സമാഹരിച്ച ്പത്രവും ചാനലും തുടങ്ങുകയാണ് കമ്പനിയുടെ പദ്ധതി. ആദ്യം ചാനലാണ് പ്രവര്‍ത്തനം തുടങ്ങുക പിന്നാലെ പത്രത്തിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നാണ് അറിയുന്നത്.
വാരികയും പുറത്തിറക്കാന്‍ പദ്ധതിയുണ്ട്. ചാനല്‍ വൈകാതെതന്നെ തുടങ്ങാന്‍ പല തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പിഡിപിയുടെ ബാനര്‍ ഉപയോഗിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിയിരിക്കും ചാനലിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇതില്‍ മുസ്ലീം സമുദായത്തിനും പ്രത്യേക പരിഗണനയുണ്ടാകില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വെള്ളാപ്പള്ളി നടേശന്‍, മുസ്ലീം ലീഗ്, സുന്നി വിഭാഗം, ദിനപ്പത്രങ്ങളായ മാതൃഭൂമി, കേരള കൗമുദി എന്നിവരെല്ലാം ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇതിനിടെയാണ് പുതിയ ചാനലുമായി മദനിയും എത്തുന്നത്.


Click it and Unblock the Notifications
