അനില്‍ അംബാനിയും ചാനല്‍ രംഗത്തേയ്ക്ക്

പ്രമുഖ അമേരിക്കന്‍ മാധ്യമ കമ്പനിയായ സിബിഎസ് കോര്‍പറേഷനുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിനോദ ചാനലുകള്‍ തുടങ്ങാനാണ് റിലയന്‍സ് മീഡിയ വേള്‍ഡിന്റെ പദ്ധതി.
ബിഗ്‌സിബിഎസ് എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ചാനലുകള്‍ പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടുകഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ചാനലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.
2011 ജനവരിയില്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. കാലക്രമേണ പ്രാദേശിക ഭാഷകളിലുള്ള ചാനലുകളും സിനിമാ ചാനലുകളും തുടങ്ങാനാണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ നിര്‍മ്മാണ കമ്പനിയായ അഡ്‌ലാബ്‌സ്, ഡിടിഎച്ച് മേഖലയില്‍ ബിഗ് എന്റര്‍ടെയിന്റ്‌മെന്റും ഇപ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന്റേതായിട്ടുണ്ട്.
വാര്‍ത്തയൊഴിച്ചുള്ള ടി.വി ചാനലുകളില്‍ വിദേശ നിക്ഷേപത്തിന് ഇന്ത്യയില്‍ പരിധി കല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പരസ്യവരുമാനം ഏറെ ലഭിക്കുന്ന ഹിന്ദി ടെലിവിഷന്‍ മേഖലയില്‍നിശ്ചിത വരുമാനം നേടുകയാണ് അംബാനി ഗ്രൂപ്പിന്റെ ലക്ഷ്യം.


Click it and Unblock the Notifications
