ഇന്ത്യയ്ക്കായി പുതിയ ബ്രൗസര്‍-എപിക്

ബാംഗ്ലൂരിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഹിഡന്‍ റിഫ്ളക്സാണ് ഈ പുതിയ ബ്രൗസര്‍ രൂപീകരിച്ചിരിയ്ക്കുന്നത്. ബ്രൗസര്‍ ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സോഫ്ട്വേര്‍ ടെക്നോളജി പാര്‍ക്ക്സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കി.
ലോകത്ത് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം, ഒപ്പറ എന്നിവയാണ് മറ്റു പ്രധാന ബ്രൗസറുകള്‍.
മലയാളം ഉള്‍പ്പടെ 12 ഇന്ത്യന്‍ ഭാഷകള്‍ ട്രാന്‍സ്ലിറ്ററേറ്റര്‍ സംവിധാനത്തില്‍ ഈ ബ്രൗസറിലെ 'write' പേജില്‍ എഴുതാം. ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാനും കഴിയും. ഈ സംവിധാനത്തില്‍ എഴുതുന്നവ നമ്മുടെ സ്വന്തം കമ്പ്യൂട്ടറില്‍ സേവ് ചെയ്യാനാവും. ഇത്തരത്തിലുള്ള ഒരു ടക്സ്റ്റ് എഡിറ്ററോടുകൂടി വരുന്ന ആദ്യ ബ്രൗസറും എപിക് തന്നെ. ആന്റി വൈറസ് സംവിധാനത്തോടെ ഇറങ്ങുന്ന ആദ്യത്തെ വെബ് ബ്രൗസറാണ് എപിക്.
ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള തീമാണ് എപിക്കിന് നല്കിയിരിയ്ക്കുന്നത്. വേണമെങ്കില്‍ ഇത് നിങ്ങള്‍ക്ക് മാറ്റാം. 1500 ലെറെ വേറെ തീമുകള്‍ ഇതില്‍ ചേര്‍ക്കാനുള്ള സൗകര്യവും ഉണ്ട്. നിങ്ങളുടെ പ്രദേശം, ഇഷ്ട വിഷയം തുടങ്ങിയ അനുസരിച്ച് തീം തിരഞ്ഞെടുക്കാം.
സൈഡ് ബാറുകളില്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകളുടെ യുആര്ല്ലുകള് സൂക്ഷിച്ച് വയ്കാം. മറ്റെന്തെങ്കിലും ചെയ്യുമ്പോള്‍ തന്നെ ആ വീഡിയൊ കാണാനും കവിയും. ഇക്കാര്യം നെറ്റ് ഉപയോക്താവിന് ഏറ്റവും സൗകര്യമുള്ള ബ്രൗസറായി എപ്പിക്കിനെ മാറ്റിയേക്കാം.
സൈഡ്ബാറില്‍ തന്നെ ആര്.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ നിരത്താനും ഇതിന് കഴിയും. ഇടത് വശത്തെ ബാരില്‍ ഇന്ത്യ, കേരള ക്ലിക്ക് ചെയ്യൂ. പിന്നെ 'വണ്‍ ഇന്ത്യ മലയാളത്തിലും'. ഒണ്‍ ഇന്ത്യ മലയാളം വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കാണാം.
നിങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഏത് ഓപ്പറേറ്റിങ്സിസ്റ്റമായാലും എപ്പിക്' ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications