അനിമേഷന്‍ ചാനലുമായി മാതൃഭൂമി
കോഴിക്കോട്: കേരളത്തിലെ ചാനല്‍ യുദ്ധത്തിലേയ്ക്കിറങ്ങാന്‍ അച്ചടി മാധ്യമരംഗത്തെ മുന്‍നിരക്കാരായ മാതൃഭൂമിയും അരയും തലയും മുറുക്കുന്നു.
വാര്‍ത്ത, വിനോദം എന്നീ രണ്ടു ചാനലുകളും മറ്റൊരു അനിമേഷന്‍ ചാനലുമാണ് മാതൃഭൂമി ഒരുക്കുന്നത്. മലയാളത്തിലെ ആദ്യ ആനിമേഷന്‍ ചാനലായിരക്കും ഇത്.
സീരിയലുകളും റിയാലിറ്റി ഷോകളും മറ്റ് ഒട്ടേറെ വിഭവങ്ങളുമായിട്ടാണ് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളോട് മത്സരിക്കാന്‍ മാതൃഭൂമി ഒരുങ്ങുന്നത്.
ജനപ്രിയ ചാനലായി കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് മാതൃകയിലുള്ള ആനിമേഷന്‍ ചാനലാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പിന്നാലെ കേരള കൗമുദിയും ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഏതാനും നാള്‍ മുമ്പ് ഇവര്‍ക്ക് ചാനല്‍ തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനിടെ മനോരമയുടെ വിനോദ ചാനലും യൂത്ത് ചാനലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മുസ്ലീം ലീഗിന്റെ ദര്‍ശന ടി.വി, കെ.മുരളീധരന്റെ ജനപ്രിയ, മനോരമയുടെ വിനോദചാനല്‍, മംഗളം ടിവി, സൂര്യയുടെ ന്യൂസ് ചാനല്‍, സോണിയുടെ പ്രാദേശിക ഭാഷാ ചാനല്‍ എന്നിങ്ങനെ കേരളത്തിലെ സ്വീകരണമുറിയിലെത്താന്‍ ഒട്ടേറെ ചാനലുകളാണ് ഒരുങ്ങുന്നത്.


Click it and Unblock the Notifications
