സണ്‍ മലയാളത്തില്‍ കുട്ടികളുടെ ചാനല്‍ തുടങ്ങുന്നു

Sun Network
സണ്‍ ടിവി നെറ്റ്വര്‍ക്ക് കുട്ടികളുടെ മലയാളം ചാനല്‍ തുടങ്ങുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ ഇപ്പോള്‍ തന്നെ സണ്‍ നെറ്റ്വര്‍ക്കിന് കുട്ടികളുടെ ചാനലുണ്ട്. മലയാളത്തിലെ കുട്ടികളുടെ ചാനലിന്റെ പേര് ഇതുവരെ തീരുമാനച്ചിട്ടില്ല.

മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുള്ള കുട്ടികളുടെ ചാനല്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് സണ്‍ നെറ്റ്വര്‍ക്ക് പ്രോഗ്രാമിംഗ് മേധാവി രവിനാഥ് മേനോന്‍ പറയുന്നു. മൂന്ന് മുതല്‍ 14 വയസ്സുവരെ ഉള്ള കുട്ടികളെ ഉദ്ദേശിച്ചായിരിയ്ക്കും ഈ ചാനല്‍. പുത്തന്‍ പരിപാടികള്‍ മാത്രമേ ചാനലില്‍ ഉണ്ടായിരിയ്ക്കുകയുള്ളു.

2007ലാണ് തമിഴില്‍ സണ്‍ കുട്ടികള്‍ക്കായി ചുട്ടി ടി വി എന്ന ചാനല്‍ തുടങ്ങിയത്. അന്തര്‍ദേശീയ ചാനലുകളിലെ പരിപാടികളുടെ ലൈസന്‍സ് വാങ്ങിയായിരുന്നു പരിപാടികള്‍ നടത്തിയിരുന്നത്. അവയുടെ തമിഴ് പതിപ്പായിരുന്നു ഈ ചാനലില്‍ കാണിച്ചിരുന്നത്.

ഇപ്പോള്‍ സണ്‍ നെറ്റ്വര്‍ക്കിന് രണ്ട് ചാനലുകളാണ് മലയാളത്തിലുള്ളത്. സൂര്യയും കിരണും ആണവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+