ജീവിതത്തിലെ ഒരു ദിവസം-യുട്യൂബ് സിനിമ വരുന്നു

നിങ്ങളുടെ വീഡിയൊ ചലച്ചിത്രത്തിനായി ഉപയോഗിച്ചതുകൊണ്ട് പണം കിട്ടുമെന്ന് കരുതിയെങ്കില്‍ തെറ്റി. വീഡിയൊ ഫുട്ടേജ് ഉപയോഗിച്ചതിന് ഒരു പൈസ പോലും നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല.
യു ട്യൂബില്‍ നിങ്ങള്‍ക്ക് 'ജീവിതത്തിലെ ഒരു ദിവസം' അല്ലെങ്കില്‍ ഒരു ദിവസത്തിലെ ഒരു നിമിഷം അപ്ലോഡ് ചെയ്യാനായി പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്.
നിങ്ങള്‍ നല്‍കുന്ന ഷോട്ടുകള്‍ ഉപയോഗിച്ച് ചലച്ചിത്രം തയ്യാറാക്കുന്നത് ചില്ലറക്കാരൊന്നുമല്ല. ഓസ്കാര്‍ ജേതാവ് കെവിന്‍ മക്‍ഡൊണാള്‍ഡ് (ദ് ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ട്‍ലണ്ട്, സ്റ്റേറ്റ് ഓഫ് പ്ലെ എന്നീ സിനിമകളുടെ സംവിധായകന്‍) ആണ് സംവിധായകന്‍. റിഡ്ലി സ്കോട്ട് (ഗ്ലാഡിയേറ്റര്‍, റോബിന്‍ ഹുഡ് എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍) ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ് ജൂലൈ 24 ന് നിങ്ങള്‍ ജീവിതത്തിലെ ഒരു സംഭവം/നിമിഷം ഷൂട്ട് ചെയ്യുക. അതിനെ യു ട്യൂബിന്റെ ജീവിതത്തിലെ ഒരു ദിവസം വിഭാഗത്തില്‍ അപ്‍ലോഡ് ചെയ്യുക കെവിന്‍ മക‍്‍ഡൊണാള്‍ഡ് ഇതില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുത്ത് ഒരു ചലച്ചിത്രം ഉണ്ടാക്കും. ഈ ഭൂഗോളത്തിലെ ഒരു ദിവസത്തെ ജീവിതം ആയിരിയ്ക്കും അതിന്റെ വിഷയം.
ജീവിതത്തിലെ ഏത് നിമിഷവും നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യാം. രാവിലത്തെ തത്രപ്പാടുകള്‍, ട്രാഫിക്കിലെ പ്രശ്നങ്ങള്‍ അങ്ങനെ ദിവസവും നിങ്ങള്‍ നേരിടുന്നതോ അല്ലെങ്കില്‍ തികച്ചും പ്രത്യേകതയുള്ളതോ ആവാം. വിവാഹം, മരണം തുടങ്ങിയവയാണ് ആ പ്രത്യേകതയുള്ളവയ്ക്ക് ഉദാഹരണങ്ങള്‍.
നിങ്ങളുടെ വീഡിയൊ തിരഞ്ഞെടുത്താല്‍ എന്താണ് ഗുണം എന്നല്ലേ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ഗുണവും ഇല്ല. സഹ സംവിധായകരുടെ കൂടെ നിങ്ങളുടെ പേരുണ്ടാവും. പിന്നെ ചലച്ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന 20 സഹ സംവിധായകരില്‍ നിങ്ങളുടെ പേരും പരിഗണിയ്ക്കും.
2011ല്‍ നടക്കുന്ന സണ്‍ഡാന്‍സ് ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിയ്ക്കുക. ഈ ചിത്രം 2010 ജൂലൈ 24 ന്റെ ഒരു ചരിത്ര രേഖയായിരിയ്ക്കും. സോഷ്യല്‍ ഫിലിം മേക്കിംഗിലെ ഒരു പരീക്ഷണമായിരിയ്ക്കും ഇത്. സംവിധായകന്‍ കെവിന്‍ മക്‍ഡൊണാള്‍ഡ് പറയുന്നു.


Click it and Unblock the Notifications