വാഷിങ്ടണ്‍ പോസ്റ്റ് ന്യൂസ് വീക്ക് വിറ്റു

ഹര്‍മാന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിഡ്‌നി ഹര്‍മാന്‍ (91) ആണ് മാസികയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
ഇതോടെ 1961 മുതല്‍ വാഷിങ്ടണ്‍ പോസ്റ്റും ന്യൂസ് വീക്കും തമ്മിലുണ്ടായിരുന്ന കരാര്‍ അവസാനിച്ചു. ദ് ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് ഉള്‍പ്പെടെ ഒട്ടേരെ വമ്പന്‍മാര്‍ പങ്കെടുത്ത ലേലത്തിലാണ് ഹര്‍മാന്‍ ന്യൂസ് വീക്ക് സ്വന്തമാക്കിയത്.
ലേലത്തുക എത്രയാണെന്നകാര്യം പുറത്തു വിട്ടിട്ടില്ല. 1933 ഫെബ്രുവരി 17 നാണു ന്യൂസ് വീക്ക് ആരംഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാസിക നഷ്ടത്തിലായിരുന്നു. തുടര്‍ന്നാണു വില്‍ക്കാന്‍ തീരുമാനിച്ചത
മാസികയുടെ ജീവനക്കാരില്‍ അധികം പേരെയും തല്‍സ്ഥാനത്തു നിലനിര്‍ത്തുമെന്നു ഹര്‍മാന്‍ അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് ചീഫ് എക്‌സികൂട്ടീവ് ഓഫീസര്‍ ഡൊണാള്‍ഡ് ഗ്രഹാം അറിയിച്ചു.


Click it and Unblock the Notifications
