മുസ്ലീം ലീഗിന്റെ വാര്‍ത്താ ചാനല്‍ വരുന്നു
കോഴിക്കോട്: ജനപക്ഷരാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മുസ്‌ലിം ലീഗിന്റെ സമ്പൂര്‍ണ വാര്‍ത്താചാനല്‍ വരുന്നു.
ചാനല്‍ ഐബിസി (ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ്കാസ്റ്റ് കൗണ്‍സില്‍) എന്നാണ് പേര്. തുടക്കത്തില്‍ കേബിള്‍ ടി.വി ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും ചാനല്‍ കാണാന്‍ സൗകര്യം ലഭിക്കുക. പ്രാഗ്രാം നിര്‍മാണ യൂണിറ്റും ഇതോടൊപ്പം തുടങ്ങുന്നുണ്.
രണ്ടാംഘട്ടത്തില്‍ ഇതിനെ സമ്പൂര്‍ണ ഉപഗ്രഹ ചാനലാക്കിമാറ്റും. മൂന്നാംഘട്ടത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന മീഡിയ സിറ്റിയും ലക്ഷ്യമിടുന്നുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെഡ്‌സ് കമ്യൂണിക്കേഷന്‍ എന്ന കമ്പനിയാണ് ചാനലിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വാര്‍ത്താ വീക്ഷണങ്ങളില്‍ സ്വതന്ത്രവും നീതിയുക്തവുമായ നിലപാടുകളെടുത്തുകൊണ്ട് ഭാരതത്തിന്റെ ദേശീയത, അഖണ്ഡത, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ചാനലിലൂടെ ആവിഷ്‌കരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.


Click it and Unblock the Notifications
