Get Updates
Get notified of breaking news, exclusive insights, and must-see stories!

പോര്‍ട്ടലുമായി ഷാജഹാന്‍ പുതിയ യുദ്ധത്തിന്

Shajahan
തിരുവനന്തപുരം: പ്രതിപക്ഷനേതാവായിരുന്നകാലത്ത് വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെഎം ഷാജഹാന്‍ പ്രതിഷേധത്തിന്റെ പുതുവഴിയില്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ശാസ്ത്രീയസംഗീതത്തിലേയ്ക്കും കച്ചേരികളിലേയ്ക്കും തിരഞ്ഞ ഷാജഹാന്‍ ന്യൂസ് പോര്‍ട്ടലുമായി രംഗത്തെത്തുന്നു. അദര്‍കേരള ഡോട്ട് ഇന്‍ എന്ന പേരിലാണ് പോര്‍ട്ടല്‍ തുടങ്ങുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജഹാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്താനത്തിന്റെ മൂല്യച്യുതിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പോര്‍ട്ടല്‍ തുടങ്ങുന്നതെന്നാണ് ഷാജഹാന്‍ പറയുന്നത്.

കേരളത്തില്‍ നിലവിലുള്ള മാധ്യമങ്ങള്‍ക്കെല്ലാം അവരുടേതായ ബിസിനസ് താല്‍പര്യമുണ്ട്. അത് ബലികഴിച്ചുകൊണ്ട് ആര്‍ക്കും നമ്മളെ സഹായിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരം ഒരു സംരംഭം തുടങ്ങുന്നത്- അദ്ദേഹം പറയുന്നു.

എംഎന്‍ വിജനും മറ്റും നിര്‍ത്തിയേടത്തുനിന്നും താന്‍ പോരാട്ടത്തിന്റെ പുതിയ വഴി തിരഞ്ഞെടുത്തിരിക്കുകയാണെന്നും ഷാജഹാന്‍ പറഞ്ഞു. പോര്‍ട്ടലില്‍ സാധാരണ വാര്‍ത്തകള്‍ അധികമുണ്ടാകില്ലെന്നും എന്നാല്‍ എക്സ്ലൂസീവ് വാര്‍ത്തകള്‍ ഉണ്ടായിരിക്കുമെന്നുമാണ് ഷാജഹാന്‍ പറയന്നത്.

പലരും പറയാന്‍ ധൈര്യം കാണിയ്ക്കാത്ത കാര്യങ്ങള്‍ പലതും താന്‍ പറയും. എന്നാല്‍ വ്യക്തിഹത്യ നടത്തുകയുമില്ല- ഷാജഹാന്‍ നിലപാട് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+