യുട്യൂബില്‍ ഇനി സൗജന്യമായി സിനിമ കാണാം
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ വീഡിയൊ സൈറ്റായ യു ട്യൂബില്‍ ഇനി മുഴുനീള സിനിമയും കാണാം. സൈറ്റില്‍ ഇപ്പോള്‍ തന്നെ 400 സിനിമകളുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ എണ്ണം കൂടും.
ഹോളിവുഡ് സിനിമകളും ബോളിവുഡ് സിനിമകളും യുട്യൂബില്‍ ചേര്‍ത്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് താല്പര്യമുള്ള എല്ലാ വീഡിയൊകളും സൈറ്റില്‍ എത്തിയ്ക്കുകയാണ് ലക്ഷ്യം എന്ന് യു ട്യൂബ് വീഡിയൊ പാര്‍ട്ട്നര്‍ഷിപ്പ് ഹെഡ് ഡോനാഗ് ഒ മലി പറഞ്ഞു.
യു ട്യൂബില്‍ സിനിമകള്‍ക്ക് മാത്രമായി ഒരു വിഭാഗം തനനെ തുടങ്ങിയിട്ടുണ്ട്. പഴയകാല ക്ലാസിക്കുകളും ആധുനിക തട്ട് പൊളിപ്പന്‍ സിനിമകളും ഒക്കെ ഇതില്‍ പെടും. പുതിയ വിഭാഗത്തിന് ഡോക്കുമെന്ററി, ബയോഗ്രാപി, ആക്ഷന്‍-അഡ്വഞ്ചര്‍, ബോളിവുഡ്, കോമഡി, ഹൊറര്‍, മിസ്റ്ററി, അനിമേഷന്‍, ഡ്രാമ എന്നീ ഉപ വിഭാഗങ്ങളും ഉണ്ട്.


Click it and Unblock the Notifications
