വ്യത്യസ്തമായ ചാനലുമായി നികേഷ് കുമാര്‍

റിപ്പോര്‍ട്ടര്‍ എന്നാണ് നികേഷിന്റെ ചാനലിന്റെ പേര്. അടുത്ത വര്‍ഷം ആദ്യം ചാനല്‍ സംപ്രേക്ഷണം തുടങ്ങുമെന്നാണ് അറിയുന്നത്.
വാര്‍ത്തകള്‍ വെറുതെ അവതരിപ്പിച്ച് പോകുന്നതിന് പകരം സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനപങ്കാളിത്തതോടെ പരിഹരിക്കുകയെന്ന ആശയമാണ് റിപ്പോര്‍ട്ടറിന് പിന്നിലുള്ളത്. സിറ്റിസണ്‍ ജേര്‍ണലിസത്തിന് പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഇത്.
ചാനലിനൊപ്പം തന്നെ വെബ്‌സൈറ്റും തുടങ്ങും ഇതിലും വളരെ വ്യത്യസ്തമായ വാര്‍ത്തകള്‍ ലഭ്യമാകും. ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പോലെയായിരിക്കും ചാനലും വെബ്‌സൈറ്റും പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.
പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെലവു കുറഞ്ഞ ചാനലായിരിക്കും റിപ്പോര്‍ട്ടറെന്നാണ് അറിയുന്നത്. ഇതിന് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 25കോടിയരൂപയിലേറെയാണ് നികേഷ് മുതല്‍മുടക്കുന്നത്. വെബ് സൈറ്റിലൂടെയും മൊബൈലിലൂടെയും ചാനലുമായി ആളുകള്‍ക്ക് സുഗമമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് നികേഷ് പറയുന്നു.


Click it and Unblock the Notifications
