ഫോര്‍ച്ച്യൂണ്‍ മാസികയുടെ ഇന്ത്യന്‍ പതിപ്പിറങ്ങി
ഫോര്‍ച്ച്യൂണ്‍ മാസികയുടെ ഇന്ത്യന്‍ പതിപ്പ് 2010 സെപ്തംബര്‍ 24 ന് പുറത്തിറങ്ങി. ബംഗാളി ദിനപ്പത്രമായ ആനന്ദ ബസാര്‍ പത്രികയുടെ പ്രസാധകരാണ് ഇന്ത്യയില്‍ ഫോര്‍ച്ച്യൂണ്‍ മാസിക 'ഫോര്‍ച്ച്യൂണ്‍ ഇന്ത്യ' എന്ന പേരില്‍ പ്രസിദ്ധീകരിയ്ക്കുന്നത്.
ദിബ്യേന്ദ്രനാഥ് മുക്കര്‍ജിയാണ് ഫോര്‍ച്ച്യൂണ്‍ ഇന്ത്യയുടെ എഡിറ്റര്‍. സമകാലീന സംഭവങ്ങളും വാര്‍ത്തകളും വ്യവസായ സംബന്ധിയായ കാര്യങ്ങളുമായിരിയ്ക്കും ഈ മാസികയിലെ പ്രധാന ചേരുവകള്‍.
ടൈംസ് ഇന്‍കോര്‍പ്പറേറ്റിന്റെ ഫോര്‍ച്ച്യൂണ്‍ മണി ഗ്രൂപ്പാണ് 'ഫോര്‍ച്ച്യൂണ്‍' മാസികയുടെ വിദേശ പ്രസാധകര്‍. വര്‍ഷം തോറും വരുമാനത്തില്‍ മികച്ച കമ്പനികളുടെ സ്ഥാന പട്ടിക പുറത്തിറക്കുന്നതിലൂടെയാണ് ഈ മാസിക ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ളത്. ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ എന്നതാണ് ഈ പട്ടികയുടെ പേര്. ലോകം എമ്പാടുമുള്ള ഉന്നത നേതാക്കളും കമ്പനി ഉടമസ്ഥരും ഒക്കെ വായിയ്ക്കുന്ന മാസികയാണ് ഫോര്‍ച്ച്യൂണ്‍. ലോകം എമ്പാടുമായി 12.5 ലക്ഷം ബിസിനസ് എക്സിക്യൂട്ടീവുകള്‍ ഈ മാസിക വായിയ്ക്കുന്നതായാണ് കണക്ക്.
1930ല്‍ ഹെന്‍ട്രി ലൂസ് തുടങ്ങഇയ ഈ പ്രസാധന സ്ഥാപനമാണ് ടൈം, ലൈഫ്, ഫോര്‍ച്ച്യൂണ്‍, സ്പോര്‍ട്ട്സ് ഇല്ലസ്ട്രേറ്റഡ് എന്നീ മാസികള്‍ ഇറക്കിയിരുന്നത്. 'ഫോര്‍ബ്സ്', 'ബിസിനസ് വീക്ക്' എന്നിവയാണ് ഫോര്‍ച്യൂണിന്റെ മാസിക രംഗത്തെ എതിരാളികള്‍.












Click it and Unblock the Notifications