ഗൂഗിള്‍ ക്രോം പരസ്യം പത്രത്തിലും
ബാംഗ്ലൂര്‍: ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ബ്രൗസറായ ക്രോമിന്റെ പരസ്യം ദിനപത്രത്തില്‍. ഒരു പരസ്യവും ഇല്ലാതെ വന്‍ കമ്പനി വളര്‍ന്ന ഗൂഗിള്‍ ദിനപത്രത്തില്‍ പരസ്യം നല്‍കുന്നത് കൗതുകരമായ കാര്യമാണ്.
ഇന്റര്‍നെറ്റ് ബ്രൗസര്‍ രംഗത്ത് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററിനേയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫയര്‍ഫോക്സിനേയും കടത്തി വെട്ടുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ക്രോമിനുള്ളത്. ഇന്റര്‍നെറ്റിലും വന്‍ തോതില്‍ ക്രോം പരസ്യം നല്‍കുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നത് ക്രോമിന്റെ മുഴുവന്‍ പേജ് പരസ്യമാണ്. പരസ്യ വാചകം ഇതായിരുന്നു-simple. safe.secure. fast.www- Chrome by Google.- ഐ പി എല്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ മത്സരങ്ങള്‍ യൂ ട്യൂബില്‍ കാണാമായിരുന്നു. ഇതിന്റെ പ്രചാരണത്തിനും പത്രം പരസ്യം ഗൂഗിള്‍ ഉപയോഗിച്ചിരുന്നു. കൂടുതല്‍ ആളുകളെ ക്രോം പരിചയപ്പെടുത്തുകയും ഗുണഭോക്താക്കളാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പരസ്യത്തിന് പിന്നിലെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഇന്ത്യ പോലെ ഒരു രാജ്യത്ത് ഗൂഗിള്‍, യൂഹു പോലുള്ള കമ്പനികള്‍ക്ക് പത്ര പരസ്യം അവഗണിയ്ക്കാനാവില്ല. ഇതിന്റെ കാരണം ഇന്ത്യക്കാരില്‍ അഞ്ച് കോടിയോളം പേര്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നു എന്നതാണ്. മറ്റുള്ളവരെ സ്വന്തം ബ്രാന്റുകള്‍ പരിചയപ്പെടുത്താന്‍ പത്രത്തെപോലെ മികച്ച മറ്റൊന്നില്ല.


Click it and Unblock the Notifications