ദൂരദര്‍ശനും മാപ്പു പറഞ്ഞു
ദില്ലി: കോമണ്‍വെല്‍ത്ത് ഉദ്ഘാടന ചടങ്ങിന്റെ സംപ്രേഷണത്തിനിടെ ആഫ്രിക്കയിലെ മലാവി രാജ്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം കമന്റേറ്റര്‍ നടത്തിയതിന് ദൂരദര്‍ശന്‍ നിരുപാധികം മാപ്പുപറഞ്ഞു.
വികസനം എത്തിനോക്കിയിട്ടില്ലാത്ത രാജ്യം എന്നാണ് അവതാരകന്‍ വിശേഷിപ്പിച്ചത്. മലാവിയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ദൂരദര്‍ശന് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ അരുണശര്‍മ്മ മാപ്പുപറഞ്ഞത്.
മനഃപൂര്‍വ്വം ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ല ആ പരാമര്‍ശമെന്ന് കത്തില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അരുണ്‍ ശര്‍മ്മ പറഞ്ഞു.
ടാന്‍സാനിയയില്‍ നിന്നും മൊസാംബിക്കില്‍നിന്നും വേര്‍പെടുത്തി രൂപീകരിച്ച രാജ്യമാണ് ആഫ്രിക്കയിലെ തെക്കുകിഴക്കന്‍ രാജ്യമായ മലാവി. ന്യാസാലാന്റ് എന്നായിരുന്നു രാജ്യത്തിന്റെ ആദ്യത്തെ പേര്.


Click it and Unblock the Notifications
