ഷീലാ ദീക്ഷിതനെ കളിയാക്കിയ അവതാരകന്റെ പണി പോയി
വെല്ലിംഗ്ടണ്‍: ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വംശീയമായി അധിക്ഷേപിച്ച ന്യൂസിലന്‍ഡ് ടിവി അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഷീലാ ദീക്ഷിതിനോട് ക്ഷമ ചോദിച്ചിരുന്നു.
ടി.വി പരിപാടിക്കിടെയാണ് ഹെന്റി ഷീലാ ദീക്ഷിതിനെ കളിയാക്കിക്കൊണ്ട് സംസാരിച്ചത്. ദീഷിതെന്ന് മാറ്റിപ്പറഞ്ഞതോടെ ഇതൊരു അസഭ്യവാക്കായി മാറിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനിടെയായിരുന്നു വംശീയാധിക്ഷേപം. സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഹെന്റിയോട് ചാനല്‍ അധികൃതര്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
ഹെന്ററിയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം തന്നെ ന്യൂസിലാന്റില്‍ ഉയര്‍ന്നിരുന്നു. ചാനലിന്റെ സത്‌പേരിന് മോശം വരുത്തുന്നതാണ് പരാമര്‍ശമെന്ന് ടിവി ന്യൂസിലാന്റ് സിഇഒ റിക്ക് എലിസ് പറഞ്ഞതിന് പിന്നാലെയാണ് ഹെന്റിയുടെ രാജി.












Click it and Unblock the Notifications