നമ്മള്‍ തമ്മിള്‍: ജഗദീഷിനെ മാറ്റിയേക്കും?

ഏഷ്യാനെറ്റ് ചാനലിലെ ഏറ്റവും ശ്രദ്ധേയമായ ടോക് ഷോകളിലൊന്നായ നമ്മള്‍ തമ്മില്‍ അവതരിപ്പിയ്ക്കുന്നതില്‍ നിന്നും നടന്‍ ജഗദീഷിനെ മ്ാറ്റുമെന്ന് സൂചനകള്‍. അടുത്തു തന്നെ പുതിയ അവതാരകന്‍ രംഗത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നമ്മള്‍ തമ്മിലിന്റെ അവതരണത്തില്‍ ജഗദീഷ് ശരാശരിയിലും താഴെയാണെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നീക്കമെന്ന് സൂചനകളുണ്ട്.. അതേ സമയം ചാനലിലെ മറ്റൊരു ഹിറ്റ് ഷോയായ വോഡാഫോണ്‍ കോമഡിസ്റ്റാര്‍സിന്റെ വിധികര്‍ത്താക്കളിലൊരാളായി ജഗദീഷ് തുടരും.

ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ്കൂടിയായിരുന്ന ശ്രീകണ്ഠന്‍ നായര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയതിനെ തുടര്‍ന്നാണ് ജഗദീഷിനെ അവതാരകനാക്കിയത്. ചാനലിന്റെ ആരംഭകാലം മുതല്‍ക്കെ നമ്മള്‍ തമ്മില്‍ അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠന്‍ നായരായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ടോക്ക് ഷോയെന്ന പദവി കൈവിടാതെയായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ജഗദീഷിന് ഈയൊരു പോസറ്റീവ് പള്‍സ് നിലനിര്‍ത്താന്‍ സാധിയ്ക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. പരിപാടിയുടെ റേറ്റിങിലുള്ള ഇടിവാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിയ്ക്കുന്നത്.

സിനിമ പോലുള്ള ജനപ്രിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും പ്രേക്ഷകരെ ആകര്‍ഷിയ്ക്കാന്‍ താരത്തിന് കഴിയുന്നില്ലത്രേ. തന്റെ അഭിപ്രായങ്ങള്‍ തന്മതയത്വത്തോടെ അവതരിപ്പിയ്ക്കുമ്പോഴും പരസ്യമായി നിക്ഷപക്ഷത കൈവിടാതിരുന്ന നായരുടെ വിരുതും ജഗദീഷിനില്ലെന്ന് പരക്കെ പരാതിയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് താരത്തെ മാറ്റാന്‍ ചാനല്‍ അധികൃതര്‍ കരുക്കള്‍ നീക്കുന്നത്.

പുതിയ അവതാരകന്‍ ഉടന്‍ തന്നെ എത്തുമെന്നാണ് സൂചന മറ്റു ചാനലുകളില്‍ ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിരുന്നവരുള്‍പ്പെടെ ഏതാനും പേരെ ഇതിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+