നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ അടുത്തവര്‍ഷം
കൊച്ചി: ഇന്ത്യാവിഷന്‍ വിട്ട നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിയ്ക്കുന്ന ന്യൂസ് ചാനല്‍ 'റിപ്പോര്‍ട്ടര്‍' അടുത്തവര്‍ഷമാദ്യം സംപ്രേക്ഷണം ആരംഭിയ്ക്കും.
ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റുഡിയോ കോപ്ലക്‌സിന്റെ നിര്‍മാണം കളമശ്ശേരിയില്‍ പുരോഗമിയ്ക്കുകയാണ്.
ചാനലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കഴിഞ്ഞ ദിവസം ഫോര്‍ഷോര്‍ റോഡില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ, ധനമന്ത്രി തോമസ് ഐസക് എന്നിങ്ങനെ ഒട്ടേറെ രാഷ്ട്രീയപ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications
