നമ്മള്‍ തമ്മില്‍: ജഗദീഷിന് പകരം അരുണ്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ പ്രസ്റ്റീജ് ടോക് ഷോ നമ്മള്‍ തമ്മിലില്‍ നിന്നും ജഗദീഷ് പുറത്ത്. ജഗദീഷിന് പകരം ഈ ശനിയാഴ്ച മുതല്‍ പരിപാടി അവതരിപ്പിയ്ക്കുക അരുണ്‍ ആയിരിക്കും.
ദൂരദര്‍ശനിലൂടെ ദൃശ്യമാധ്യമരംഗത്തെത്തിയ അരുണ്‍ പല ചാനലുകളിലും അഭിമുഖങ്ങളും വാര്‍ത്താധിഷ്ഠിത പരിപാടികളും നടത്തി ശ്രദ്ധേയനായ വ്യക്തിയാണ്. നേരത്തെ നമ്മള്‍ തമ്മില്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിച്ചിരുന്ന കാലത്തു തന്നെ പല എപ്പിസോഡുകളിലും അരുണിനെയും ഏഷ്യാനെറ്റ് പരീക്ഷിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്ത്രീകള്‍ക്ക് പൂവാലന്‍മാരെ ഭയക്കാതെ യാത്ര ചെയ്യാന്‍ സാധിയ്ക്കുമോയെന്ന എന്ന വിഷയവുമായാണ് അരുണ്‍ വീണ്ടും നമ്മള്‍ തമ്മിലിലേക്ക് എത്തുന്നത്. ഒരു നിശ്ചിത എപ്പിസോഡുകള്‍ അവതരിപ്പിയ്ക്കുന്നതിനാണ് അരുണുമായി ചാനല്‍ അധികൃതര്‍ കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. പരിപാടി മെച്ചപ്പെട്ടില്ലെങ്കില്‍ അരുണിനും നിലനില്‍പ്പില്ല എന്നാണ് ചാനല്‍ മാനേജ്‌മെന്റ് ഇതിലൂടെ നല്‍കുന്ന സൂചന.
ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിച്ചിരുന്ന കാലത്ത് മലയാളം ചാനല്‍ രംഗത്തെ ഒന്നാം നമ്പര്‍ ടോക് ഷോയെന്ന പെരുമ നിലനിര്‍ത്തിയിരുന്ന പരിപാടിയിലേക്ക് ജഗദീഷ് എത്തിയതോടെ റേറ്റിങ് കുത്തനെ ഇടിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ജഗദീഷിനെ മാറ്റാനും പുതിയ അവതാരകനെ പരീക്ഷിയ്ക്കാനുള്ള തീരുമാനം ഏഷ്യാനെറ്റ് മാനേജ്‌മെന്റ് കൈക്കൊണ്ടത്.


Click it and Unblock the Notifications
