സല്‍മാന്‍ ബിഗ് ബിയെ കടത്തി വെട്ടി
സല്‍മാന്‍ ഖാന്‍ ബിഗ് ബിയെയും ശില്‍പ്പ ഷെട്ടിയേയും കടത്തി വെട്ടി, ടെലിവിഷന്‍ റിയാലിറ്റി ഷൊ ആയ ബിഗ് ബോസ് നാലിന്റെ അവതാരകനാണ് സല്‍മാന്‍ ഖാന്‍. നേരത്തേ ശില്‍പ്പയും അമിതാഭ് ബച്ചനും ഇതേ സീരിയലിന്റെ മുന്‍ ഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു. അവര്‍ അവതരിപ്പിച്ചപ്പോഴത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകരാണത്രെ ഇപ്പോള്‍.
ഇതുവരെ ബിഗ് ബോസിന് കിട്ടിയതിനേക്കാള്‍ മികച്ച റേറ്റിംഗ് ആണ് സല്‍മാന്‍ അവതരിപ്പിയ്ക്കുന്ന ബിഗ് ബോസിന് കിട്ടുന്നതെന്നാണ് കണക്കുകള്‍. റേറ്റിംഗ് താഴുന്നുമില്ല.
എന്നാല്‍ വൈകാതെ ബിഗ് ബോസിനെ എതിരിടാന്‍ സോണിയില്‍ അമിതാബ് ബച്ചന്റെ കോന‍് ബനേഗ ക്രോര്‍പതിയും സ്റ്റാര്‍ പ്ലസില്‍ അക്ഷയ് കുമാറിന്റെ മാസ്റ്റര്‍ ഷെഫും വരുന്നുണ്ട്. ബോളിവുഡിലെ വന്‍ താരങ്ങള്‍ അവതരണത്തിനായി വരുന്നതോടെ പരസ്യ തുകയും ആകാശത്തേയ്ക്ക് ഉയരുകയാണ്. കോന്‍ ബനേഗ ക്രോര്‍പതിയുടെ ഇടയ്ക്കുള്ള പത്ത് സെക്കന്റ് പരസ്യത്തിന് സോണി മൂന്നര ലക്ഷം രൂപയാണ് ഈടാക്കുന്നത്. അത് തന്നെയാണ് സ്റ്റാര്‍ പ്ലസും കളേസും പിന്തുടരുന്ന പരസ്യതുകയും.


Click it and Unblock the Notifications
