മാതൃഭൂമി ന്യൂസ് ചാനല്‍ 3 മാസത്തിനുള്ളില്‍
മുംബൈ: മലയാളം വാര്‍ത്താ ചാനല്‍ രംഗത്തെ മത്സരം കൊഴുപ്പിയ്ക്കാന്‍ മാതൃഭൂമിയുടെ ന്യൂസ് ചാനലുമെത്തുന്നു.
മാതൃഭൂമിയുടെ 24 മണിക്കൂര്‍ മണിക്കൂര്‍ വാര്‍ത്താ ചാനല്‍ മൂന്ന് മാസത്തിനുള്ളില്‍ സംപ്രേക്ഷണം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരമായിരിക്കും ചാനലിന്റെ ആസ്ഥാനം.
മലയാളത്തില്‍ നിലവില്‍ ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, പീപ്പിള്‍ (കൈരളി), മലയാള മനോരമ എന്നിങ്ങനെ നാല് മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളാണ് ഉള്ളത്. കഴിഞ്ഞ 87 വര്‍ഷമായ പത്രമാധ്യമരംഗത്ത് ഉറച്ചുനില്‍ക്കുന്ന മാതൃഭൂമിയുടെ പുതിയ ചുവടുവെയ്പ്പ് വാര്‍ത്താ ചാനല്‍ രംഗത്തെ മത്സരം പുതിയ ദിശയിലേക്ക് തിരിച്ചുവിടുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications
