ബിബിസി ജീവനക്കാര്‍ പണിമുടക്കില്‍

BBC
ലണ്ടന്‍: പ്രമുഖ മാധ്യമമായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോര്‍പ്പറേഷന്‍(ബിബിസി)യില്‍ ജീവനക്കാര്‍ സമരത്തില്‍. പെന്‍ഷന്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ 48മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.

സമരം കാരണം ബിബിസിയുടെ പല ചാനലുകളിലും മുന്‍നിശ്ചയിച്ചപ്രകാരമുള്ള പരിപാടികള്‍ നടന്നില്ല. പല ചാനലുകളും പഴയ പരിപാടികള്‍ പുനസംപ്രേഷണം ചെയ്യുകയായിരുന്നു.

നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സിലെ 4,100 പേരാണ് വെള്ളിയാഴ്ച തുടങ്ങിയ പണിമുടക്കില്‍ പങ്കെടുക്കുന്നത്. നവംബര്‍ 15, 16 തീയതികളിലായി മറ്റൊരു 48 മണിക്കൂര്‍ പണിമുടക്കുകൂടി ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായധനത്തോടെയാണ് ബിബിസി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചതോടെ ബിബിസിക്കുള്ള വിഹിതവും കുറഞ്ഞു. ഇതുകാരണമാണ് പെന്‍ഷന്‍ ഘടനയില്‍ മാറ്റം വരുത്തിയത്.

ജീവനക്കാരുടെ വിഹിതം വര്‍ധിപ്പിച്ചും പെന്‍ഷന്‍ കുറച്ചുമുള്ള പരിഷ്‌കാരം അംഗീകരിക്കാനാവില്ലെന്നാണ് യൂണിയന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+