കിളിരൂര്‍ കേസ്: ഏഷ്യാനെറ്റ് പരിപാടിയ്ക്ക് വിലക്ക്
കൊച്ചി: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരിപാടി കോടതി വിലക്കി. കിളിരൂര്‍ കേസ് വിഷയമാക്കിയുള്ള എപ്പിസോഡുകള്‍ക്കാണ് വിലക്ക്.
കേസിന്റെ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുന്നതാണ് പരിപാടിയെന്നു വിലയിരുത്തിയാണ് സിബിഐ പ്രത്യേക കോടതി സംപ്രേക്ഷണം വിലക്കിയത്.
പീഡനത്തിന് ഇരിയായ ശാരിയുടെ മാതാപിതാക്കളുടെയും മാപ്പുസാക്ഷി ഓമനക്കുട്ടിയുടെയും അഭിമുഖം സംപ്രേഷണം ചെയ്യുന്നതു കേസിന്റെ വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി നാലാംപ്രതി ലതാനായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രത്യേക ജഡ്ജി എസ്. വിജയകുമാര്‍ സംപ്രേഷണം വിലക്കിയത്.
ഈ പരിപാടിയുടെ പരസ്യത്തില്‍ ശാരിയുടെ ആറുവയസ്സുകാരിയായ മകളെയും ഉള്‍പ്പെടുത്തിയിരുന്നു. കിളിരൂര്‍ സംഭവത്തിന് ആറുവര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലായിരുന്നു ഏഷ്യാനെറ്റ് പരിപാടി തയ്യാറാക്കിയിരുന്നത്.












Click it and Unblock the Notifications