ക്രോര്‍പതിയിലൂടെ 37കാരിയ്ക്ക് ഒരു കോടി സമ്മാനം

ജാര്‍ഖണ്ഡിലെ ഗിരിദ് നഗരത്തിലെ മുപ്പത്തേഴുകാരി രാഹത്ത് തസ്‌നീമാണ് ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതാരകനായ ഷോയില്‍ വിജയത്തിനായി മത്സരാര്‍ഥിയ്ക്ക് ഉപയോഗിക്കാവുന്ന ലൈഫ് ലൈന്‍, എക്‌സ്‌പെര്‍ട്ട് അഡൈ്വസ്, ഫോണ്‍വഴി സുഹൃത്തിനോട് ചോദിക്കാം, ഓഡിയന്‍സ് പോള്‍ എന്നിവയെല്ലാം ഫലപ്രദമായി ഉപയോഗിച്ചാണ് തസ്‌നീം വിജയം നേടിയെടുത്തത്.
ഷോ തുടങ്ങി ആദ്യമൊക്കെ അല്പം അങ്കലാപ്പ് ഉണ്ടായിരുന്നെങ്കിലും ലൈഫ് ലൈന്‍ തന്നെ സഹായിച്ചുവെന്ന് തസ്‌നീം പറയുന്നു. പിന്നീട് 3.20 മുതല്‍ 50 ലക്ഷം വരെയുള്ള സമയങ്ങളിലെ ഉത്തരങ്ങള്‍ എല്ലാംതന്നെ തനിക്കറിയാമായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ഈ സമയത്ത് ലൈഫ് ലൈന്‍ ഉപയോഗിക്കാതെ ചോദ്യങ്ങളെനേരിട്ടതിനെക്കുറിച്ച് അഭിതാഭിന്റെ ചോദ്യത്തിന് ഉത്തരങ്ങള്‍ ശരിയായി അറിയാമായിരുന്നതും ആത്മവിശ്വാസവുമാണ് തന്നെ തുണച്ചതെന്നാണ് തസ്‌നീം പറയുന്നത്.
ക്രോര്‍പതിയില്‍ പങ്കെടുക്കാന്‍ എസ്എം.എസ് അയച്ചതുമുതല്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവത്രേ തസ്‌നീം. ചരിത്രത്തില്‍ ബിരുദധാരിയായ ഇവര്‍ ഒരു തുണിക്കട നടത്തുകയാണ്.
മുന്‍പ് ഷോയില്‍ പങ്കെടുത്ത പ്രശാന്ത് ബാത്തര്‍ ഒരു കോടി സമ്മാനം നേടിയിരുന്നു. എന്നാല്‍ ജാക്‌പോട്ട് ചോദ്യത്തില്‍ 5 കോടിക്കുവേണ്ടി മത്‌സരിച്ച് തോറ്റ് 3.20 ലക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.


Click it and Unblock the Notifications