പമേലയുടെ കരുത്തില്‍ ബിഗ് ബോസ് മുന്നില്‍

ടെലിവിഷന്‍ പരിപാടികളുടെ റാങ്കിങില്‍ ഏറ്റവും ഉയരത്തിലായിരുന്നു ക്രോര്‍പതി ഇതുവരെ എന്നാല്‍ പമേല വന്നുകഴിഞ്ഞുള്ള എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തുകഴിഞ്ഞതോടെ റാങ്കിങില്‍ ബിഗ് ബോസ്സ് കുതിച്ചുകയറുകയായിരുന്നു.
ചെറിയ വ്യത്യാസത്തിലാണ് ക്രോര്‍പതി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. പമേലയുടെ വരവ് കൂടാതെ റിയാലിറ്റി ഷോകള്‍ക്ക് വാര്‍ത്താവിതരണ മന്ത്രാലയം സമയമാറ്റം നിര്‍ദ്ദേശിച്ചതും, അശ്ലീലമായ ഉള്ളടക്കങ്ങളെ വിമര്‍ശിക്കുകയും ചെയ്തതും ബിഗ് ബോസിന് തുണയായിട്ടുണ്ട്.
മാത്രമല്ല അനുദിനം ഗ്ലാമറസാകുന്ന ബിഗ് ബോസില്‍ നിന്നും ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരം വീണാ മാലിക്കിന്റെ വസ്ത്രദുരന്തവും ഗ്ലാമര്‍ പ്രദര്‍ശനവുമെല്ലാം ബിഗ് ബോസ്സിന്റെ യശസ്സുയര്‍ത്തുകയാണ്.
റാങ്കിങില്‍ രണ്ടാംസ്ഥാനത്തായെങ്കില്‍ ക്രോര്‍പതിയുടെ പ്രേക്ഷകര്‍ക്ക് കുറവുണ്ടായിട്ടില്ല. ക്രോര്‍പതിയുടെ റാങ്കിങ് ഇപ്പോള്‍ ടിആര്‍പി 4.8 ഉം ബി്ഗ് ബോസിന്റേത് 4.9ഉം ആണ്.












Click it and Unblock the Notifications