ദില്ലി:ദൂരദര്‍ശന്‍, ആകാശവാണി കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ സമരത്തില്‍. സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ദൂരദര്‍ശനും ആകാശവാണിയ്ക്കും കീഴിലുള്ള ജീവനക്കാരുടെ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ആകാശവാണി ആന്റ് ദൂരദര്‍ശന്‍ എംപ്ലോയീസാണ് 48 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രസാര്‍ ഭാരതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതേ തുടര്‍ന്ന് ആകാശവാണിയില്‍ നിന്നുള്ള പ്രക്ഷേപണം പൂര്‍ണ്ണമായും ദൂരദര്‍ശന്‍ സംപ്രേക്ഷണം ഭാഗികമായും തടസ്സപ്പെട്ടു.
കേരളത്തില്‍ ആകാശവാണിയുടെ 13 സ്‌റ്റേഷനുകളില്‍ നിന്നുള്ള പ്രക്ഷേപണം തടസ്സപ്പെട്ടിരിക്കുകയാണ്.