ഒബാമയുടെ നടരാജ ഭാവം: യുഎസില്‍ പ്രതിഷേധം

'എല്ലാത്തിന്റെയും ദൈവം' എന്ന തലക്കെട്ടോടെ മാസികയുടെ നവംബര്‍ 22ലെ ലക്കത്തിലാണ് പ്രശ്‌നങ്ങളും പ്രതിസന്ധികളും കൈകളിലേന്തി ഒബാമ ഒറ്റക്കാലില്‍ നൃത്തം ചവിട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. അടുത്തിടെ നടന്ന ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും ശിവന്‍ സംഹാരരൂപിയാണെന്ന അര്‍ത്ഥവും ഒക്കെ ഉള്‍ക്കൊണ്ടാണ് ന്യൂസ് വീക്ക് അധികൃതര്‍ ചിത്രം ഡിസൈന്‍ ചെയ്തതെന്ന് കരുതപ്പെടുന്നു.
ഹിന്ദുദൈവമായ നടരാജമൂര്‍ത്തിയുടെ മാതൃകയില്‍ ഒബാമയെ ചിത്രീകരിച്ചതാണ് അമേരിക്കയിലെ ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്.
ന്യൂസ്‌വീക്ക് അധികൃതര്‍ ഹൈന്ദവരെ വ്രണപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും എന്നാല്‍ ഹിന്ദു ആരാധനമൂര്‍ത്തികളെ ഹാസ്യാത്മകമായി ചിത്രീകരിയ്ക്കുന്നത് അപലപിയ്ക്കപ്പെടേണ്ടതാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ ന്യൂസ് വീക്ക് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.


Click it and Unblock the Notifications
